ബീവറേജിൽ നിന്നും വാങ്ങിയ ബ്രാണ്ടിയിൽ ചത്ത പാറ്റ! അയ്യായിരം രൂപ നഷ്ടപരിഹാരം തരാമെന്ന് മദ്യ കമ്പനി....

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ബ്രാണ്ടിയിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന് പരാതി. ഷൊർണ്ണൂർ കുളപ്പുള്ളി സ്വദേശികൾ ഒറ്റപ്പാലത്തെ ബീവറേജ് ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ബ്രാണ്ടിയിലാണ് ചത്ത പാറ്റയെ കണ്ടത്.

ദേശീയഗാനം ആലപിക്കുമ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് എസ്എഫ്ഐ?ബ്രണൻ കോളേജ് മാഗസിൻ വിവാദത്തിൽ....

മയിലുകൾ ഇണചേരുന്നത് കാണാൻ വൻതിരക്ക്!രാജസ്ഥാൻ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയിൽ സംരക്ഷണകേന്ദ്രം

ഒയാസീസ് ഡിസ്ടലറീസിൽ നിർമ്മിച്ച എവരി ഡേ ഗോൾഡ് ക്ലാസിക്ക് ബ്രാണ്ടിയുടെ 220 രൂപ വിലയുള്ള കുപ്പിയിൽ നിന്നാണ് ചത്ത പാറ്റയെ കിട്ടിയത്. ബീവറേജിൽ നിന്നും വന്ന് മദ്യപിക്കാൻ തുടങ്ങിയപ്പോഴാണ് കുപ്പിക്കുള്ളിൽ ചത്ത പാറ്റ കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

alcohol

തുടർന്ന് ബ്രാണ്ടി കുപ്പിയുടെ മുകളിൽ നൽകിയിരുന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടു. എന്നാൽ പല തവണ വിളിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മദ്യക്കമ്പനി പ്രതിനിധി നഷ്ടപരിഹാരം തരാമെന്ന് അറിയിച്ചത്.

അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് മദ്യക്കമ്പനി പ്രതിനിധി പറഞ്ഞത്. മദ്യത്തിന്റെ നിർമ്മാണത്തിനിടെ വന്ന അശ്രദ്ധ കാരണമാണ് ഇതുസംഭവിച്ചതെന്നാണ് കമ്പനി പ്രതിനിധി വിശദീകരണം നൽകിയത്. എന്നാൽ ചത്ത പാറ്റയെ കിട്ടിയ സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനാണ് യുവാക്കളുടെ തീരുമാനം.

English summary
insect got from brandy bottle.
Please Wait while comments are loading...