വൈകല്യങ്ങളെ അതിജീവിക്കുമ്പോഴാണ് ജീവിതത്തിൽ വിജയമുണ്ടാകുന്നത്!!! അനസ് എല്ലാവർക്കും ഒരു മാതൃക

  • Posted By:
Subscribe to Oneindia Malayalam

വൈകല്യങ്ങളെ അതിജീവിക്കുമ്പോഴാണ് ജീവിത വിജയം നേടാൻ സാധിക്കുകയുള്ളു. അന്ധതയെ അതിജീവിച്ച ഡോക്ടർ അനസ് ആയിരങ്ങൾക്ക് സാന്ത്വനം പകരുകയാണ്. മരുന്നില്ലാത്ത ചികിത്സയിലൂടെയാണ് ഡോക്ടര്‍ അനസ് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്. അകക്കണ്ണിന്‍റെ കാഴ്ചകൊണ്ട് മാത്രം ഡോക്ടര്‍ നേടുന്ന ജീവിത വിജയം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നവിധമാണ്. 26ാം വയസിൽ അലര്‍ജിക്ക് കണ്ണിലൊഴിച്ച മരുന്നാണ് അനസിനെ ഇരുട്ടിലാക്കിയത്.തന്റെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർ മരുന്നില്ല ചികിൽസയെ പറ്റി ചിന്തിക്കുന്നത്.

മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത റിഫ്ലക്സോളജി എന്ന തെറാപ്പിയിലൂടെ അനസ് നൂറുകണക്കിനാളുകൾക്ക് ഡോക്ടര്‍ അനസ് ആശ്വാസം നല്‍കുന്നു. ആലുവ ഇടയവുറം സ്വദേശിയായ അനസ് കഴിഞ്ഞ 10 വര്‍ഷമായി വൈറ്റിലയില്‍ ഹീലിങ് ടച്ച് എന്ന ക്ലിനിക്ക് നടത്തിവരുന്നുണ്ട്.

sucess

ഫിസിയോ തെറാപ്പി അടക്കം വൈദ്യശാസ്തത്തിന്‍റെ വിവിധ ശാഖകളില്‍ ഡോക്ടര്‍ അനസ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നാച്ചുറോപതിയില്‍ പിജിയും മര്‍മ്മ സാസ്ത്രത്തില്‍ പിഎച്ഡിയും കരസ്ഥമാക്കി. കാഴ്ച ശക്തിയില്ലാത്ത എട്ട് പേര്‍ക്ക് സ്വന്തം ക്ലിനിക്കില്‍ പരിശീലനം നല്‍കി ജോലി നല്‍കിട്ടുമുണ്ട് ഡോക്ടര്‍ അനസ്.

English summary
doctor anaz was blind . his life is inspire people
Please Wait while comments are loading...