കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിന് സമീപത്തെ സമര പന്തലുകളില്‍ മാവോയിസ്റ്റുകളും; പോലീസ് അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തലവേദനയാകുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം എത്തുന്നതായി റിപ്പോര്‍ട്ട്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി മുതലെടുക്കാനാണ് മാവോയിസ്റ്റ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിപിഎം ജില്ലാ സമ്മേളനം.. ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് കൊച്ചി, പൂർണ്ണ ഗർഭണി പെരുവഴിയിൽ!ഇത് ക്രൂരത
ഇതേതുടര്‍ന്ന് സമര പന്തലുകളിലേക്ക് വരികയും പോവുകയും ചെയ്യുന്ന ആളുകളെ നിരീക്ഷിക്കാന്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്നാണ് സൂചന. പോലീസ് കസ്റ്റഡിയില്‍ എടുത്തത നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിക്കാനിടയായ സംഭവം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വലിയ ജനമുന്നേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

maoist

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കഴിവുകേടായി അത് പലരും വിലയിരുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. സമരങ്ങള്‍ പരമാവധി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

സമരങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന് മനസിലായതോടെ മാവോയിസ്റ്റുകള്‍ സമരങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ഇടയുണ്ടെന്ന് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെടുമങ്ങാട് സ്വദേശികളായ ദമ്പതികള്‍ മകള്‍ രുദ്രയുടെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് കൂടുതല്‍പേര്‍ പിന്തുണയുമായി വരുന്നതും പോലീസ് നിരീക്ഷിക്കുകയാണ്. സമരങ്ങള്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആകാതിരിക്കാന്‍ പോലീസിന് കര്‍ശനം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

English summary
Intelligence agencies identify Maoist support behind people's protests in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X