കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചു. ഫിലിം ചേബറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 27 പേരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്കാണ് സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി രൂപം നല്‍കിയിരിക്കുന്നത്.

സിനിമ മേഖലയിലെ ഒമ്പത് സംഘടനകളില്‍ നിന്നായി മൂന്ന് വീതം ആളുകളെ ഉള്‍പ്പെടുത്തിയാണ് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരണം. ഫിലിം ചേംബറിന്റെ പ്രസിഡന്റായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവീ ചന്ദന എന്നിവരെയാണ് തിരഞ്ഞെടുത്തത്.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

1

മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ സി സിയില്‍ നിന്ന് സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഫിലിം ചേംബറിന്റെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. യോഗ തീരുമാന പ്രകാരം ഓരോ സിനിമ സെറ്റിലും ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകും.

2

നാല് പേരടങ്ങുന്നതാണ് ആഭ്യന്തര പരാതി പരിഹാര സെല്‍ എന്നും ഇവയുടെ പ്രവര്‍ത്തനം ഒരു മാസത്തിന് ഉള്ളില്‍ തുടങ്ങും എന്നും യോഗം അറിയിച്ചു. സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് വേണ്ടിയാണ് 27 പേര്‍ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. കൊച്ചിയിലായിരുന്നു യോഗം ചേര്‍ന്നത്. വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

3

അതേസമയം 'അമ്മ' സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതീനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത ദേവീ ചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐ സി സിയ്ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐ സി സി പരിഗണിക്കും എന്ന് വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ഡബ്ല്യു സി സി നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

4

ഇതേ തുടര്‍ന്ന് വനിതാ കമ്മീഷന്‍ യോഗം വിളിച്ചിരുന്നു. ഡബ്ല്യൂ സി സി നല്‍കിയ ഹര്‍ജിയില്‍ വനിത കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു. സിനിമ മേഖലയിലെ സംഘടനകള്‍ക്ക് അകത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം അമ്മയിലെ ആഭ്യന്തര പരാതി സെല്‍ പിരിച്ചുവിട്ടെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

5

അമ്മക്ക് മാത്രമായി അല്ലാതെ ഫിലിം ചേംബറിന് കീഴില്‍ ഒരു ആഭ്യന്തര പരാതി സെല്‍ വേണമെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ ഇത് വനിത കമ്മീഷന്‍ തള്ളിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാള്‍ക്കും ഒരു തരത്തിലുള്ള സംരക്ഷണവും അമ്മ അടക്കമുള്ള ഒരു സംഘടനയും നല്‍കരുത് എന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് മാന്യമായി ജോലി ചെയ്യാനുള്ള സംവിധാനം ഉറപ്പു വരുത്തുക എന്നതാണ് വനിതാ കമ്മീഷന്റെ നിലപാടെന്നും സതീദേവി പറഞ്ഞു.

രാജസ്ഥാന് 1.68 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി അംബാനിയും അദാനിയുംരാജസ്ഥാന് 1.68 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി അംബാനിയും അദാനിയും

English summary
Internal Complaint Committee restores in film set, These are members from Amma and WCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X