വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു: 1780 കോടിയിലധികം രൂപയുടെ പദ്ധതികള്‍
വാരണാസിയില്‍ നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉടൻ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഖേലോ ബനാറസ് മത്സരത്തിലെ വിജയികളുമായി ഞാൻ സംവദിച്ചു. യുവാക്കൾക്ക് കായികരംഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉടൻ നിർമിക്കും'' പ്രധാനമന്ത്രി മോദി പറഞ്ഞു. വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവുമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു.

63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.
പാസഞ്ചര്‍ റോപ്പ് വേയ്ക്ക് തറക്കല്ലിട്ടതായി അറിയിച്ച അദ്ദേഹം മറ്റുള്ളവയ്‌ക്കൊപ്പം കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാ ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സേവനങ്ങള്‍, കായിക സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ കൂടി ഉള്‍പ്പെടുന്ന നൂറുകണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികളുംവാരണാസിയുടെ സമഗ്ര വികസനത്തിനായി തുടക്കം കുറിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ആഗോള നിലവാരമുള്ള മറ്റൊരു സ്ഥാപനത്തെ നഗരത്തിനോട് ചേര്‍ക്കുന്നതാണ് ഇന്ന് ഭൂവി(ബി.എച്ച്.യു) തറക്കല്ലിട്ട മെഷീന്‍ ടൂള്‍സ് ഡിസൈനിലെ സെന്റര്‍ ഓഫ് എക്‌സലന്‍സെന്നും അദ്ദേഹം അറിയിച്ചു. ഇന്നത്തെ വികസന പദ്ധതികള്‍ക്ക് വാരാണസിയിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പഴയതും പുതിയതുമായ കാശിയില്‍ ഒരേസമയം ദര്‍ശനം നടത്താനാകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കാശി വിശ്വനാഥ് ധാം, ഗംഗാ ഘാട്ട് പ്രവര്‍ത്തി, ഏറ്റവും ദൈര്‍ഘ്യമേറിയ നദി ക്രൂയിസ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആഗോള മന്ത്രണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ ഏഴു കോടിയിലധികം വിനോദസഞ്ചാരികള്‍ കാശി സന്ദര്‍ശിച്ചു. ഈ വിനോദസഞ്ചാരികള്‍ നഗരത്തില്‍ പുതിയ സാമ്പത്തിക അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.
ടൂറിസം, നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വികസന പദ്ധതികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''റോഡുകളോ പാലങ്ങളോ റെയില്‍വേയോ വിമാനത്താവളങ്ങളോ ആകട്ടെ, വാരണാസിയിലേക്കുള്ള ബന്ധിപ്പിക്കല്‍ പൂര്‍ണ്ണമായും സുഗമമായിരിക്കുന്നു'', പുതിയ റോപ്പ്‌വേ പദ്ധതി നഗരത്തിലെ ബന്ധിപ്പിക്കലിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications