കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഹൗസിന് മുമ്പിൽ വിശ്വാസികളുടെ പ്രതിഷേധം; 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ, ഫോൺ പിടിച്ചെടുത്തു..

  • By Desk
Google Oneindia Malayalam News

ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയിൻമേൽ അന്വേഷണസംഘം ജലന്ധർ ബിഷപ്പിനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ ബിഷപ്പിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയാണ് അന്വേഷണസംഘം നൽകിയത്. ആവശ്യമെങ്കിൽ വീണ്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തേക്കും.

സോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല; സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചുസോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല; സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചു

കന്യാസ്ത്രീ പീഡനം നടന്നുവെന്ന് പറയുന്ന തീയതികളിൽ താൻ കുറവിലങ്ങാട്ടില്ലായിരുന്നു എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ബിഷപ്പ്. ഈ കാര്യത്തിൽ കൂടുതൽ വ്യക്ത വരുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുകയുള്ളു.

 5 മണിക്കൂർ

5 മണിക്കൂർ

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം 5 മണിക്കൂർ നേരം കാത്തിരുന്ന ശേഷമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ബിഷപ്പ് അറിയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം എത്തിയപ്പോൾ ബിഷപ്പ് സ്ഥലത്തില്ലായിരുന്നു. പിന്നീട് പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് ബിഷപ്പിനെ 5 മണിക്കൂറിന് ശേഷം തിരികെ എത്തിക്കുകയായിരുന്നു.

വൈരുദ്ധ്യം

വൈരുദ്ധ്യം

പരാതിയുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുദ്ധം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീ പീഡനം നടന്നുവെന്ന് പറയുന്ന തീയതികളിൽ കുറവിലങ്ങാട് മഠത്തിലെത്തിയിട്ടില്ല എന്ന വാദത്തിൽ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്പ് ഉറച്ച് നിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനകളും നടത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

മൊബൈൽ ഫോൺ

മൊബൈൽ ഫോൺ

നിലവിലെ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്താൻ കൂടുതൽ പരിശോധനയ്ക്കായി ബിഷപ്പിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. കൂടുതൽ ശാസ്ത്രീയ പരിശോധനകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനകൾ കേരളത്തിലെത്തിയ ശേഷം നടത്തും.

 പ്രതിഷേധം

പ്രതിഷേധം

വിശ്വാസികളുടെ വൻ പ്രതിഷേധത്തിനിടെയാണ് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. നിരവധി മാധ്യമപ്ര‍വർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു സംഘം മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിനുള്ളിൽ തടഞ്ഞുവെയ്ക്കുകയും ചെയ്തതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പഞ്ചാബ് പോലീസിന്റെ സായുധ സൈന്യത്തെ ബിഷപ്പ് ഹൗസിന് പുറത്ത് വിന്യസിച്ചിരുന്നു.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

English summary
investigation team questioned bishop franco mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X