കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇറാന്‍ ബോട്ട്: ലക്ഷ്യം മുംബൈ മോഡല്‍ ആക്രമണം?

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്ത് പിടിച്ചെടുത്ത ഇറാന്‍ ബോട്ട് ലക്ഷ്യം വച്ചത് മുംബൈ മോഡല്‍ ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉദ്ധരിച്ച് മംഗളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ആലപ്പുഴ തീരത്ത് വച്ചാണ് ഇറാന്‍ ബോട്ട് പിടിയിലാകുന്നത്. പാകിസ്താന്‍, ഇറാന്‍ പൗരന്‍മാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ ഭീകരാക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ ശക്തമായ ആക്രമണം നടത്താന്‍ ആവശ്യമായ ആയുധങ്ങളുമായാണ് ബോട്ട് എത്തിയതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പക്ഷേ പിടിയിലാകും എന്ന് ഉറപ്പായപ്പോള്‍ ആയുധങ്ങള്‍ കടലില്‍ എറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ സംശയിയ്ക്കുന്നത്.

iran-boat-kerala

കോസ്റ്റ് ഗാര്‍ഡ് ആയിരുന്നു ബോട്ട് പിടിച്ചത്. ഈ സമയം ബോട്ടിലുണ്ടായിരുന്ന ചില സാധനങ്ങള്‍ വലയിലാക്കി കടലിലെറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വല മുറിച്ച് കളഞ്ഞതിന് ശേഷമാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്.

പക്- ഇറാന്‍ അതിര്‍ത്തിയിലെ കലാട്ട് തുറമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് ആണ് കേരള തീരത്ത് പിടിയിലായത്. റോയുടെ വിവരം അനുസരിച്ചായിരുന്നു അന്ന് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയത്.

English summary
Iran Boat caught on Kerala Cost planned for Mumbai Model Attack- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X