കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? പുറത്താക്കിയില്ലെങ്കില്‍ നിയമപരമായ വഴി തേടുമെന്ന് സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ച മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് സതീശന്‍ പറഞ്ഞു. ഭരണഘടനയോട് കൂറ് കാണിക്കുമെന്ന് മന്ത്രി സത്യപ്രതിജ്ഞ ചെയ്തതാണ്. അധികാരത്തിലെത്തിയ മന്ത്രി അതിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പ്പികളെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവം കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

1

എവിടെ നിന്നാണ് മന്ത്രി ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന വിവരം കിട്ടിയത്. മന്ത്രി എപ്പോഴെങ്കില്‍ ഇന്ത്യന്‍ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ? അതിന്റെ മഹത്വവും പവിത്രതയും എന്താണെന്ന് അറിയുമോ? ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രി സജി ചെറിയാന് അവകാശമില്ല. അദ്ദേഹം ഉടന്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാകണം. മന്ത്രിയെ പുറത്താക്കുന്നില്ലെങ്കില്‍ യുഡിഎഫ് നിയമപരമായ വഴികള്‍ തേടുമെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് അടുത്തിടെയായി തൊടുന്നതെല്ലാം പാളിപ്പോവുകയാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ സജി ചെറിയാന്‍ മാപ്പുപറഞ്ഞെങ്കിലും പ്രതിപക്ഷം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. മന്ത്രിക്കെതിരെ ആര്‍വൈഎഫ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗുരുതരമായ ഭരണഘടന ലംഘനമാണ് സജി ചെറിയാന്‍ നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി രാജിവെക്കണം. ഭരണനിര്‍വഹണം നടത്തേണ്ട മന്ത്രിയാണ് അതിനെ അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം നിയമപരമായി മുന്നോട്ട് പോകണമോയെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പരാമര്‍ശത്തിനതെിരെ രംഗത്ത് വന്നു. മന്ത്രിയുടെ രാജിയല്ലാതെ മറ്റ് വഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പഞ്ഞു.

അതേസമയം ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ മല്ലപ്പള്ളി പ്രസംഗത്തിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം ആവശ്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ച് വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ലെന്ന ആശങ്കയാണ് താന്‍ പ്രകടിപ്പിച്ചതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന വാര്‍ത്തകള്‍ വളച്ചൊടിച്ചതാണെന്നും മന്ത്രി പറഞ്ഞു.

റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ

Recommended Video

cmsvideo
'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

English summary
is saji cheriyan read constitution, questions opposition leaders vd satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X