Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച ഭക്ഷണം ജയിലിലോ, സ്‌കൂളിലോ? സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മികച്ച ഭക്ഷണം ജയിലുകളില്‍ അല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്റെ അഭിപ്രായത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. സ്‌കൂളിലെ ഭക്ഷണം കഴിക്കാന്‍ നടനെ മന്ത്രി നേരിട്ട് ക്ഷണിച്ചിരിക്കുകയാണ്. വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അതില്‍ മാറ്റം വരേണ്ടതുണ്ടെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്റെ അഭിപ്രായം.

കുഞ്ചാക്കോ ബോബന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ നടനെ മന്ത്രി ക്ഷണിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു മന്ത്രിയുടെ ക്ഷണം. ചാക്കോച്ചന്റെ അഭിപ്രായം സദുദ്ദേശത്തോടെ കൂടിയാണെന്നും മന്ത്രി പറഞ്ഞു.

Chackochan-sivankutty

സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും ഞാനും കൂടി വരാമെന്നും കുട്ടികള്‍ക്കത് സന്തോഷമാകും എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ ക്ഷണം. കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളത്ത് തൃക്കാക്കര മണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ ആരംഭിച്ച 'സുഭിക്ഷം തൃക്കാക്കര' എന്ന പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.

വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്'- കുഞ്ചാക്കോ ബോബന്‍'. ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസിലാക്കുന്നത്.

എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.
കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

കുഞ്ചാക്കോ ബോബന്‍ ഇന്നലെ പറഞ്ഞത്: 'നമുക്കറിയാം, ഇപ്പോള്‍ ജയിലുകളിലാണ് കുറച്ചുകൂടെ നല്ല ഭക്ഷണം കിട്ടുന്നതെന്നു തോന്നുന്നു. അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യങ്ങള്‍ ഒരുക്കാനായിട്ടാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്.' കുഞ്ചാക്കോ പറഞ്ഞതിന് സദസില്‍ നിന്ന് വലിയ കൈയടി ലഭിച്ചിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഈ മാസം ആദ്യം നിലവില്‍ വന്നിരുന്നു. ലെമണ്‍ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉച്ചഭക്ഷണ മെനു. ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കുട്ടികള്‍ക്ക് നല്‍കണം.

അതേസമയം, സ്‌കൂളുകളിലെ പാചകക്കാരില്‍ പലരും പ്രായം കൂടിയവരാണ്. ഇവര്‍ക്ക് ബിരിയാണിയും ഫ്രൈഡ് റൈസും ലെമണ്‍ റൈസും ഉണ്ടാക്കാനുള്ള പരിശീലനം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന ആശങ്ക പ്രധാന അധ്യാപകര്‍ പങ്കുവെച്ചിരുന്നു. പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനുവിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തതും പ്രധാന അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+