Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ: എളമരം കരീം

കോഴിക്കോട്‌: മുസ്ലീം ലീഗ്‌ റാലിയിൽ ചില ലീഗ്‌ നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം.
കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌ക്കാരത്തിനും മാനവികതയ്‌ക്കും ഒട്ടും ചേരാത്തതാണിത്‌. അധികാരം നഷ്ടപ്പെട്ട ലീഗിലെ ചില ആളുകൾക്ക്‌ മാനസികനില തകരാറിലായി പോയോ എന്ന്‌ സംശയിക്കാവുന്ന സാഹചര്യമാണ്‌. ലീഗ്‌ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറുകയും രാഷ്ട്രീയവേദികളിൽ മതവിധി അനുസരിച്ചുള്ള ഫത്‌വകൾ പുറപ്പെടുവിക്കയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ്‌ നേതാക്കളുടെ വാക്കുകൾ കേരളത്തെയാകെ നാണിപ്പിക്കുന്നതും ജനങ്ങളിൽ അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതുമാണ്‌. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങൾ ലീഗിനെ പോലൊരു പാർടിയുടെ നേതാക്കളിൽ നിന്ന്‌ പ്രതീക്ഷിച്ചതല്ല. ഡിവൈഎഫ്‌യുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റും കേരളത്തിലെ പൊതുമരാമത്ത്‌ മന്ത്രിയുമായ മുഹമദ്‌ റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിച്ച വാക്ക്‌ പൊതുസമൂഹത്തിൽ പറയാൻ പോലും കൊള്ളാത്തതാണ്‌. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ പോലെ ഉന്നതനായ ഒരു നേതാവിന്‌ പൊതുവേദിയിൽ ഇത്തരം പദങ്ങൾ പ്രയോഗിക്കാൻ എങ്ങനെയാണ്‌ ധൈര്യം വരുന്നത്‌.

 elamaram-kareem-

ലീഗിലെ ഒരു വിഭാഗം എത്രമാത്രം അധിപതിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണ്‌ ഈ സംഭവങ്ങൾ. ഇത്‌ ലോകത്ത്‌ തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഒരു ശൈലിയാണ്‌. താലിബാനെ പോലുള്ള മതതീവ്രവാദ സംഘടനകൾ, മതതീവ്രവാദം പ്രചരിപ്പിച്ചുകൊണ്ട്‌ ഒരു സമൂഹത്തെ എങ്ങനെയാണ്‌ വഴിതെറ്റിക്കുന്നത്‌, അതിന്‌ സമാനമായ നിലയിലേയ്‌ക്കാണ്‌ ലീഗ്‌ പോയി കൊണ്ടിരിക്കുന്നത്‌. ഇത്‌ വളരെ അപകടകരമായ ഒരു സാഹചര്യം കേരളത്തിലുണ്ടാക്കുന്നു. മാത്രമല്ല നാളെ ഓരൊ വിഷയത്തിലും മത വിധിയനുസരിച്ചുള്ള കൽപ്പനകൾ പുറപ്പെടുവിക്കുന്ന സ്ഥിതിയിലേക്ക്‌ ലീഗ്‌ മാറുമോ. അങ്ങനെയാണെങ്കിൽ ഭൂരിപക്ഷ മതവർഗീയവാദികളും ഇതേ മാർഗം സ്വീകരിച്ചാൽ എന്താകും കേരളത്തിലെ സ്ഥിതി.

സംഘപരിവാർ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക്‌ നേരെ വലിയ ആക്രമണങ്ങളാണ്‌ നടത്തുന്നത്‌. ലവ്‌ ജിഹാദ്‌, ഗോരക്ഷ തുടങ്ങിയ പ്രശ്‌നങ്ങളെ ആസ്‌പദമാക്കി ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ മൃഗീയമായി കൊലപ്പെടുത്തുന്നു. ഈ അടുത്ത കാലത്ത്‌ അയോധ്യാപ്രശ്‌നത്തിന്‌ ശേഷം മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തോട്‌ അടുത്തുള്ള ഈദ്‌ഗാഹ്‌ പള്ളിയിൽ കൃഷ്‌ണ വിഗ്രഹം സ്ഥാപിക്കുമെന്നും ആ പള്ളി കൈയ്യേറുമെന്നും സംഘപരിവാർ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ ഒരു ബിജെപി എംപി പാർലമെന്റിൽ പ്രസംഗിച്ചത്‌ 1991 ലെ മതസ്ഥാപനങ്ങൾ സംബന്ധിച്ച നിയമം റദ്ദുചെയ്യണമെന്നാണ്‌. എന്നുവെച്ചാൽ 1947 ആഗസ്‌ത്‌ 15 ന്‌ ഇന്ത്യയിലെ മതസ്ഥാപനങ്ങൾ ആരുടെ കൈവശമായിരുന്നോ അത്‌ നിലനിർത്തുക എന്നതാണ്‌ 1991 ലെ നിയമം അനുശാസിക്കുന്നത്‌. അത്‌ റദ്ദു ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയെല്ലാം പ്രകോപനപരമായി മുദ്രാവാക്യങ്ങൾ വിളിച്ചും പ്രസംഗിച്ചും ന്യൂനപക്ഷ മതവിഭാഗങ്ങളിപ്പെട്ട മുസ്ലീം - ക്രൈസ്‌തവ വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയും ആരാധനാ സ്വാതന്ത്ര്യത്തിന്‌ നേരെയും സംഘപരിവാർ കൈയ്യേറ്റം ചെയ്യുന്നത്‌ തീവ്ര വർഗീയ നിലപാട്‌ ഉയർത്തിപിടിച്ചാണ്‌. അതേ ശൈലിയിലേക്ക്‌ കേരളത്തിലെ മുസ്ലീം ലീഗ്‌ പോവുകയാണോ എന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. കുഞ്ഞാലിക്കുട്ടി, എം കെ മുനീർ തുടങ്ങിയ ലീഗിന്റെ മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കണം. അവരും അംഗീകരിക്കുന്നതാണോ ഈ പ്രസംഗങ്ങൾ. ഇന്ത്യൻ ഭരണഘടനയനുസരിച്ച്‌ ജീവിക്കാനും പ്രവർത്തിക്കാനുമുള്ള ബാധ്യത മുസ്ലീം ലീഗിനില്ലേ. മതനിരപേക്ഷ അടിത്തറയായി അംഗീകരിച്ചതാണ്‌ ഇന്ത്യൻ ഭരണഘടന. പൊതുജീവിതം മതനിരപേക്ഷമാകണം. മതം വ്യക്തിപരമാണ്‌.

ഓരോരുത്തർക്ക്‌ ഇഷ്ടമുള്ള മതം സ്വീകരിക്കാം. മതത്തിന്റെ അനുശാസനകൾക്ക്‌ അനുസരിച്ച്‌ ജീവിക്കാം. പക്ഷെ പൊതുജീവിതത്തിലേക്ക്‌ മതത്തിന്റെ ഫത്‌വകൾ കെട്ടിയിറക്കാൻ ശ്രമിച്ചാൽ അത്‌ എത്രമാത്രം വിഭജനമുണ്ടാക്കും. അത്‌ ആർക്കാണ്‌ ഇന്ത്യയിൽ ഗുണം ചെയ്യുക. മതാടിസ്ഥാനത്തിൽ വിഭജനമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സംഘപരിവാർ വലിയ പരിശ്രമങ്ങൾ നടത്തുകയാണ്‌. അതിന്‌ വളം വെയ്‌ക്കലല്ലേ ലീഗ്‌ നേതൃത്വം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മുസ്ലീങ്ങൾക്കിടയിൽ ആരൊക്കെ വിശ്വാസികൾ ആരൊക്കെ അവിശ്വാസികൾ എന്നൊക്കെ നിർണയിക്കാൻ ലീഗിന്‌ ആരാണ്‌ അധികാരം നൽകിയത്‌. ലീഗൊരു രാഷ്ട്രീയ പാർടിയല്ലെ. അതല്ല മതസംഘടനയാണോ. വർഷങ്ങൾക്ക്‌ മുമ്പ്‌ മുസ്ലീം സമുദായത്തിൽപ്പെട്ടവർ കമ്മ്യൂണിസ്‌റ്റ്‌ പാർടിയുടെ അംഗങ്ങളോ പ്രവർത്തകരോ ആയി മാറിയാൽ അവരൊക്കെ കാഫിറുകളാണെന്ന്‌ ഫത്‌വ ഇറക്കുകയും അവർക്ക്‌ മുസ്ലീം പെൺകുട്ടികളെ വിവാഹം ചെയ്‌തുകൊടുക്കരുത്‌ എന്ന്‌ കൽപ്പിക്കുകയും ഊരുവിലക്ക്‌ കൽപ്പിക്കുകയും ചെയ്‌തൊരു കാലം കേരളത്തിലുണ്ടായിരുന്നു.

അതെല്ലാം അതിജീവിച്ചാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർടിയും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിൽ വളർന്നുവന്നത്‌. അന്നൊന്നും ഇത്തരം ഭീഷണിക്ക്‌ മുന്നിൽ വഴങ്ങാത്ത ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ലീഗിന്റെ ഏതെങ്കിലും നേതാക്കൾ പ്രകോപനപരമായി കൽപ്പിച്ചാൽ വഴങ്ങുമെന്ന്‌ കരുതുന്നത്‌ അബദ്ധമാണെന്ന്‌ അവർ മനസ്സിലാക്കണം. മാത്രമല്ല ഇന്ത്യാ രാജ്യത്ത്‌ നിലനിൽക്കുന്ന മതനിരപേക്ഷ സംസ്‌ക്കാരത്തെ തകർക്കാൻ ലീഗ്‌ ഒരു ആയുധമായി മാറരുത്‌. മുസ്ലീം ലീഗ്‌ കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമല്ല. കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ സിപിഐഎമ്മിനും കോൺഗ്രസിനും മറ്റ്‌ രാഷ്ട്രീയ പാർടികൾക്കുമെല്ലാം സ്വാധീനമുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ മഹാഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിൽ എൽഡിഎഫ്‌ വലിയ മുന്നേറ്റം നടത്തിയതാണ്‌. കോഴിക്കോട്‌ ജില്ലയിലും വലിയ മുന്നേറ്റമുണ്ടായി.

ഇത്‌ ലീഗ്‌ മനസ്സിലാക്കണം. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോൾ പ്രകോപിതരാകുന്നത്‌ സമാന്യ ബുദ്ധിയുള്ളവർക്ക്‌ ചേർന്നതല്ല.
വഖഫ്‌ സ്വത്ത്‌ കൈകാര്യം ചെയ്യുന്നത്‌ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്ന വഖഫ്‌ ബോർഡിലെ നിയമനം പിഎസ്‌സിക്ക്‌ വിട്ടത്‌ സംബന്ധിച്ച തർക്കം വിശ്വാസപരമായ പ്രശ്‌നവുമായി ബന്ധപ്പെടുത്തികൊണ്ട്‌ ഇസ്ലാമിക പണ്ഡിതൻമാരും മത സംഘടനകളും ഉന്നയിച്ചപ്പോൾ വളരെ സൗഹാർദ്ദത്തോടെ ആ പ്രശ്‌നത്തെ സമീപിക്കാനും ചർച്ച ചെയ്യാനും സർക്കാർ സന്നദ്ധമായി. അവരുടെ ആശങ്കകൾ മനസ്സിലാക്കി. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അത്‌ സംഘടനകൾക്ക്‌ ബോധ്യമായി. പരസ്യമായ സമരത്തിനോ പള്ളികളെ സമര വേദിയാക്കാനോ തങ്ങളില്ലായെന്ന്‌ അവർ പ്രഖ്യാപിച്ചു. പള്ളികളിൽ എൽഡിഎഫ്‌ സർക്കാരിനെതിരായി പ്രസംഗം നടത്തുമെന്ന്‌ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ നേരത്തെ പ്രഖ്യാപിച്ചത്‌. അതിനെതിരെ മുസ്ലീം പണ്ഡിതൻമാരുടെ സംഘടനകൾ പോലും രംഗത്ത്‌ വന്നപ്പോൾ ലീഗ്‌ ഒറ്റപ്പെട്ടു. പരിഹാസ്യരായി.

ആ അവസ്ഥ സൃഷ്ടിച്ച പ്രകോപനമാണ്‌ മാനസികനില തെറ്റിയതുപോലെ ഇത്തരത്തിലുള്ള വൃത്തിക്കെട്ട പ്രസംഗങ്ങൾ നടത്താൻ അവരെ പ്രേരിപ്പിച്ചതെന്നാണ്‌ മനസ്സിലാക്കുന്നത്‌. മുഖ്യമന്ത്രിയെയും മന്ത്രി മുഹമദ്‌ റിയാസിനെയുമെല്ലാം വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട്‌ അവരെ നിർവീര്യരാക്കി കളയാം എന്ന്‌ ധരിക്കരുത്‌. ലീഗ്‌ നേതാക്കളുടെ ലെക്കുകെട്ട, സംസ്‌ക്കാരത്തിന്‌ യോജിക്കാത്ത, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന ഈ പ്രകോപനരമായ പ്രസംഗങ്ങൾക്കും നിലപാടുകൾക്കുമെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച്‌ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+