കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്കാഹിന് വരന്റെ സാന്നിധ്യം അനിവാര്യം ആണോ?

Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് (നിക്കാഹ്) വരന്റെ സാന്നിധ്യം അനിവാര്യമാണ് എന്നും അല്ലാതെയുള്ളവ നിയമപ്രാബല്യം ഇല്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നുമുള്ള തീരുമാനത്തില്‍ തുടര്‍നടപടി നിര്‍ത്തിവെച്ചു. നിയമസാധുത ഇല്ലെന്നാണ് നിയമോപദേശം ലഭിച്ചതെങ്കിലും സര്‍ക്കാരിന്റെ ഉപദേശം തേടുമെന്നാണ് മുഖ്യരജിസ്ട്രാര്‍ ജനറല്‍ കൂടിയായ പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞത്.

പട്ടാമ്പിയില്‍ ഡിസംബറില്‍ വരന്‍ പങ്കെടുക്കാതെ വക്കാലത്ത് നല്‍കി നടത്തിയ വിവാഹത്തിന് നിയമപ്രാബല്യം ഇല്ലെന്ന് വ്യാഴാഴ്ച പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള കത്തില്‍ മുഖ്യരജിസ്ട്രാര്‍ ജനറല്‍ പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തത വരുത്തിയശേഷം തുടര്‍നടപടി മതിയെന്നാണ് ശനിയാഴ്ചത്തെ തീരുമാനം.

nikah

2021 ഡിസംബര്‍ 24-നായിരുന്നു വിവാഹം. ടി.കെ. സലീല്‍ മുഹമ്മദും കെ.പി. ഫര്‍സാനയും ആയിരുന്നു വധൂവരന്മാര്‍. വിദേശത്തായിരുന്ന സലീല്‍ മുഹമ്മദിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നിക്കാഹ് സ്വീകരിക്കാന്‍ പിതൃസഹോദരന് വക്കാലത്ത് നല്‍കി. മേയ് 16-ന് പട്ടാമ്പി നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അപേക്ഷിച്ചു.

2008ലെ വിവാഹ രജിസ്‌ട്രേഷന്‍ (പൊതു) ചട്ടങ്ങള്‍പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമോ എന്ന ചോദ്യമുയര്‍ന്നു. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ വിവാഹത്തിന് വരന്റെ സാന്നിധ്യം അനിവാര്യമാണെന്ന നിയമോപദേശമാണ് രജിസ്‌ട്രേഷന്‍ വിഭാഗത്തിനു കിട്ടിയത്.

കേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം എന്താണ് ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിയെ മാത്രം എന്താണ് ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുല്‍ ഗാന്ധി

നിക്കാഹിനെ സുഭദ്രമായ ഉടമ്പടി എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വരന്‍, വധു, വധുവിന്റെ രക്ഷിതാവ്, സാക്ഷികള്‍, നിശ്ചിത വചനങ്ങള്‍ എന്നിങ്ങനെ അഞ്ചുഘടകങ്ങളാണ് നിക്കാഹിനുള്ളത്. വധുവിന്റെ രക്ഷിതാവും വരനും നേരിട്ട് നിക്കാഹ് നടത്തണം എന്ന് നിര്‍ബന്ധമില്ല. അവര്‍ക്കുവേണ്ടി പ്രതിനിധികളെ വക്കാലത്ത് ഏല്‍പ്പിച്ചാല്‍ മതി. വീഡിയോകോണ്‍ഫറന്‍സ് വഴിയുള്ള നിക്കാഹ് സാധുവല്ല.

അല്ലേലും റിമി സിംപിളാ... എയ‍‍‍ർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി

വരനോ വധുവിന്റെ രക്ഷിതാവിനോ നിക്കാഹിനെത്താന്‍ സൗകര്യപ്പെട്ടില്ലെങ്കില്‍ വക്കാലത്ത് മുഖേന നിക്കാഹ് ചെയ്യാവുന്നതും ഇത് വീഡിയോകോണ്‍ഫറന്‍സ് വഴി അവര്‍ക്ക് വീക്ഷിക്കാവുന്നതുമാണ് -സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി വ്യക്തമാക്കി.

English summary
Is the presence of the groom necessary in Nikah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X