Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിനായകന്‍ കഞ്ചാവാണോ?': നിങ്ങളും വലിച്ച് വരൂവെന്ന് മറുപടി, മീടുവില്‍ വീണ്ടും പൊട്ടിത്തെറിച്ച് താരം

മീ ടു വിവാദങ്ങളില്‍ മാധ്യപ്രവർത്തകരോട് വീണ്ടും പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. പതിവ് പോലെ വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് വിനായകന്‍ മറുപടി പറഞ്ഞത്. മീ ടു എന്ന് പറയുന്നത് ഇന്ത്യയില്‍ പീഡനമോ പീഡന ശ്രമമോ ആണെന്നായിരുന്നു വിനായകന്റെ വാദം.

'ഇന്ത്യയിലെ നിയമത്തിലെ ഭീകരമായിട്ടുള്ളൊരു കുറ്റകൃത്യമാണിത്. മനസ്സിലായോ ഞാന്‍ പറയുന്നത്. ഇത്രയും വലിയൊരു കുറ്റകൃത്യം ലളിതമായി തട്ടിക്കളയാന്‍ പറ്റുമോ, ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ, ഇത്തരമൊരു ആരോപണം നേരിട്ട എത്രപേർ ജയിലില്‍ പോയി' എന്നും പൊട്ടിത്തെറിച്ചുകൊണ്ട് വിനായകന്‍ ചോദിക്കുന്നു.

ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ ഊള പേരിട്ട്

ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ശാരീരികവും മാനസികവുമായി കുറ്റകൃത്യമല്ലേ മീടു. തമാശകളിയാണോ ഇത്. എന്റെ പേരിലാണ് നിങ്ങള്‍ മീ ടു ആരോപിക്കുന്നതെങ്കില്‍ അതിന് വേണ്ടിയാണ് നേരത്തെ ഞാന്‍ എന്താണ് മീ ടു എന്ന് ചോദിച്ചത്. നിങ്ങള്‍ ഇത് പറഞ്ഞിരുന്നെങ്കില്‍ ഞാനത് ചെയ്തിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ശാരീകവും മാനസികവുമായ പീഡനമായ കാര്യമാണ് മീ ടു എങ്കില്‍

'ശാരീകവും മാനസികവുമായ പീഡനമായ കാര്യമാണ് മീ ടു എങ്കില്‍ ഞാനത് ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് സ്ത്രീകളുമായിട്ടുള്ള ശാരീരിക ബന്ധങ്ങളാണ്. അത് ഞാന്‍ റോഡില്‍ കൂടെ പോയിരുന്ന് രാവിലെ നോട്ടീസ് കൊടുക്കുകയായിരുന്നില്ല. പറഞ്ഞത് മനസ്സിലായോ, എന്ത് മീ ടു. എല്ലാവർക്കും ക്ലിയറല്ലേ. രാവിലെ ഇറങ്ങി നോട്ടീസ് കൊടുക്കാന്‍ വിനായകന്‍ അത്രയും തരം താഴ്ന്നവനല്ല'- വിനായകന്‍ വ്യക്തമാക്കുന്നു.

വിനായകന്‍ കഞ്ചാവ് അടിച്ചിട്ടാണല്ലോ പത്രസമ്മേളനങ്ങളില്‍

വിനായകന്‍ കഞ്ചാവ് അടിച്ചിട്ടാണല്ലോ പത്രസമ്മേളനങ്ങളില്‍ പ്രതികരിക്കുന്നതെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 'നിങ്ങളും കഞ്ചാവ് അടിച്ചിട്ട് വാ' എന്നായിരുന്നു താരത്തിന്റെ മറുപടി. പറയുന്നവർ എന്തെങ്കിലുമൊക്കെ പറയട്ടെ. അതിലൊന്നും ഒരു പ്രശ്നനവും ഇല്ല. കഴിഞ്ഞ പ്രാവശ്യത്തെ പത്രസമ്മേളനം കഴിഞ്ഞതിന് ശേഷം ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്നു വിനായകന്‍ ചോദിക്കുന്നു.

തനിക്കെതിരായി ഉയർന്ന മീ ടു ആരോപണത്തെ വിനായകന്‍

തന്നെ മാധ്യമങ്ങള്‍ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും താന്‍ ചെയ്യാത്ത കാര്യങ്ങള്‍ തന്നിലാരോപിച്ചുവെന്നും വിനായകന്‍ പറഞ്ഞു. നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലും തനിക്കെതിരായി ഉയർന്ന മീ ടു ആരോപണത്തെ വിനായകന്‍ തള്ളിക്കളഞ്ഞിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു വിനായകന്റെ പരാമർശം.

ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും

ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നും മുന്നിലിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കൊണ്ട് വിനായകന്‍ കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഇതേ കുറിച്ച് മാധ്യമപ്രവർത്തർ ഇന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അങ്ങനെ വ്യാഖ്യാനിച്ചതാണ്. ആ പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറഞ്ഞിരുന്നു വിനായകന്റെ വിശദീകരണം.

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനായകന്‍. സണ്ണി വെയ്ന്‍ , ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+