ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? ഷൗക്കത്തിനോട് ചോദ്യവുമായി അബ്ദുൾ ഖാദർ
നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ യു ഡി എഫ് പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനോട് ചോദ്യവുമായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ . അന്തരിച്ച കോൺഗ്രസ് നേതാവും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരിക്കെ സംഭവിച്ച അപകട മരണം ഓർമ്മിച്ച് കൊണ്ടാണ് അബ്ദുൾ ഖാദർ ഷൗക്കത്തിനെതിരെ രംഗത്തെത്തിയത്. 2011ൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ ചാവക്കാട് അച്ഛനും മകനും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി മരണപ്പെട്ടിരുന്നു. ആ മരണത്തിന് താങ്കളുടെ പിതാവ് ഉത്തരവാദിയാണോയന്ന് അബ്ദുൾ ഖാദർ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

' ആര്യാടൻ ഷൗക്കത്ത് മറുപടി നൽകണം.. ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? അങ്ങയുടെ ഇന്നത്തെ പ്രസ്താവന കണ്ടതു കൊണ്ട് മാത്രമാണ്
ഈ ചോദ്യം ഇവിടെ ഉന്നയിക്കേണ്ടി വന്നത്. നിലമ്പൂരിൽ ഒരാൾ ഷോക്കേറ്റ്
മരിച്ചതിനെ കുറിച്ച് താങ്കൾ പറഞ്ഞത് ഇത് എൽ ഡി എഫ് സർക്കാർ സ്പോൺസർ ചെയ്ത ദുരന്തം എന്നാണ്. കോൺഗ്രസിന്റെ മറ്റു ചില നേതാക്കളും ആ സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പ് നടത്തുന്നത് കണ്ടു.
2011 ആഗസ്റ്റ് 1 ന് അങ്ങയുടെ പിതാവ് സാക്ഷാൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ ആണ് ഈ അഛനും മകനും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ
ചവിട്ടി മരിച്ചത്. ചാവക്കാട്ടിനടുത്ത് തെക്കൻ പാലയുരിൽ കരുവള്ളി വീട്ടിൽ
സുധീഷും മകൻ വാസുദേവും ആണ് ദുരന്തത്തിന് ഇരയായത്. മകനെ സ്ക്കൂളിൽ കൊണ്ട് പോയപ്പോഴായിരുന്നു മരണം സംഭവിച്ചത്.
അന്ന് ഞങ്ങളാരും മന്ത്രിയുടെ പാർട്ടി നേതാക്കളുടെ കാർ തടഞ്ഞില്ല. രാഷ്ട്രീയ നാടകം നടത്തിയില്ല. പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതോ? ജനം തിരിച്ചറിയും
പൊറാട്ട് നാടകങ്ങൾ'
വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാറാണ്.കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല. ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്.
വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്.












Click it and Unblock the Notifications