• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആന്റീലിയയിൽ നിന്നും ഗുലിറ്റയിലേക്ക്; ഇഷയും ആനന്ദും ഇനി 452 കോടിയുടെ പടുകൂറ്റൻ ബംഗ്ലാവിൽ

  • By Goury Viswanathan

മുംബൈ: രാജ്യം കണ്ട അത്യാഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടേയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റേയും വിവാഹം. ഇന്ത്യയിലെ അതിസമ്പന്നന്റെ മകളുടെ വിവാഹത്തിന്റെ ഓരോ ഘട്ടവും ആഘോഷമാക്കുകയായിരുന്നു സോഷ്യൽ മീഡിയ. അതിഥികൾക്കായി അംബാനിക്കുടുംബം ഒരുക്കിവെച്ച അത്ഭുതങ്ങൾ എല്ലാവരുടെയും കണ്ണുതള്ളിച്ചു.

വിവിഐപികളുടെ നീണ്ട നിരയാണ് വിവാഹമാമാങ്കത്തിൽ പങ്കെടുക്കാനായി എത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബര നിറഞ്ഞ സ്വകാര്യ വസതിയായ ആന്റിലയിൽ നിന്നും ഇഷാ അംബാനി വലതുകാൽ വച്ച് കയറുന്നതും മറ്റൊരു പടുകൂറ്റൻ ബംഗ്ലാവിലേക്കാണ്, ഗുലീറ്റ.

അണിഞ്ഞൊരുങ്ങി ആന്റീലിയ

അണിഞ്ഞൊരുങ്ങി ആന്റീലിയ

മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയായ ആന്റീലിയയിൽ ആയിരുന്നു ഇഷാ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം. വിവാഹച്ചടങ്ങുകൾക്കായി അണിഞ്ഞെരുങ്ങി നിൽ‌ക്കുന്ന ആന്റീലിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 4000,000 ചതുരശ്ര അടിയിൽ 27 നിലകളിലായാണ് അംബാനിയുടെ ഈ ആഡംബര വസതി നിർമിച്ചിരിക്കുന്നത്. ആന്റീലിയയിൽ 3 ഹെലിപാഡുകളുണ്ട്. വീടിന്റെ താഴത്തെ അ‍ഞ്ച് നിലകൾ ഭൂമിക്കടിയിലാണ്.

 ഗുലിറ്റയിലേക്ക്

ഗുലിറ്റയിലേക്ക്

ആന്റീലിയയിൽ നിന്നും ഇഷാ അംബാനി പോകുന്നത് ഗുലിറ്റയിലേക്കാണ്. ഇഷയുടെ ഭർത്താവ് ആനന്ദ് പിരാമലിനായി 2012ൽ അദ്ദേഹത്തിന്റെ പിതാവ് വാങ്ങിയതാണ് ഗുലിറ്റ. 452 കോടി മുടക്കി വാങ്ങിയതാണ് ഈ പടുകൂറ്റൻ ബംഗ്ലാവ്. വിവാഹത്തിന് ശേഷമുള്ള സൽക്കാരം ഗുലിറ്റയിൽ വെച്ചാണ് നടന്നത്. നവദമ്പതികൾ സ്ഥിരതാമസമാക്കുന്നതും ഗുലിറ്റയിൽ തന്നെയാണ്.

 ആഡംബരത്തിന് ഒട്ടും പിറകിലല്ല

ആഡംബരത്തിന് ഒട്ടും പിറകിലല്ല

വിവാഹത്തോടനുബന്ധിച്ച് കോടികൾ മുടക്കി ഗുലീറ്റ വീണ്ടും മോടി പിടിപ്പിച്ചിരുന്നു. കടലിന് അഭിമുഖമായാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അ‍ഞ്ച് നിലകളിലായി അമ്പതിനായിരം ചതുരശ്ര അടിയാണുള്ളത്. 2012ൽ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയിൽ നിന്നുമാണ് പിരാമൽ കുടുംബം ഗുലിറ്റ സ്വന്തമാക്കുന്നത്.

അഞ്ച് നിലകളിലായി

അഞ്ച് നിലകളിലായി

അടുക്കള, ഭക്ഷണ മുറികൾ, പഠന മുറികൾ തുടങ്ങിയവയാണ് ആദ്യത്തെ മൂന്ന് നിലകളിലായി ഒരുക്കിയിട്ടുളളത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ഇടമാണ് നാലാം നിലയിൽ ഒരുക്കിയിട്ടുള്ളത്. കിടപ്പുമുറികൾ അഞ്ചാം നിലയിലാണ്. ഒന്നാം നിലയിൽ വിശാലമായ രണ്ട് ബാൽക്കണികളുമുണ്ട്.

വിശാലമായ പാർക്കിംഗ്

വിശാലമായ പാർക്കിംഗ്

ഇരുപതോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ബേസ്മെന്റിൽ ഒരുക്കിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശാലമായ സ്വിമ്മിംഗ് പൂളുകളും പൂന്തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്. കടലിന് അഭിമുഖമായി നിർമിച്ചിരിക്കുന്നു എന്നതാണ് ഗുലീറ്റയുടെ ഏറ്റവും വലിയ ഭംഗി.

ആഡംബര വിവാഹം

ആഡംബര വിവാഹം

2018ൽ രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷം ഒരുപക്ഷെ ഇഷാ അംബാനിയുടെ വിവാഹമായിരിക്കും. കോടികൾ പൊടിച്ച വിവാഹത്തിൽ സമസ്ത മേഖലകളിലേയും പ്രമുഖർ അതിഥികളായി എത്തി. ആഡംബരത്തിന് പുറമെ മറ്റു ചില സംവാദങ്ങൾക്കും ഇഷയുടെ വിവാഹം വേദിയായിരുന്നു. അന്നസേവ എന്ന പേരിൽ അയ്യായിരത്തോളം ആളുകൾക്കാണ് കുടുംബം ഭക്ഷണം വിളമ്പിയത്.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തിളങ്ങിയപ്പോഴും ഇന്ത്യക്കാർ തിരഞ്ഞത് ഭാര്യയെ; ആരാണ് സാറാ പൈലറ്റ്?

English summary
isha ambani and anand piramal new home gulita
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more