കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് നോട്ടമിട്ടിരിക്കുന്നവരില്‍ 15 മലയാളികള്‍!നാലു പേര്‍ പത്രപ്രവര്‍ത്തകര്‍!! ഞെട്ടിക്കുന്ന വിവരം

വധിക്കപ്പെടേണ്ടവരുടെ പേര്, ഔദ്യോഗിക പദവി, കമ്പനിയുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കരിപ്പൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറാക്കിയിരിക്കുന്ന വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 15 മലയാളികളുണ്ടെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ നാലു പേര്‍ പത്രപ്രവര്‍ത്തകരാണ്. 11 പേര്‍ കമ്പ്യൂട്ടര്‍ പ്രൊഫഷണുകളാണ്. 15 മലയാളികളടക്കം 152 ഇന്ത്യക്കാരാണ് വധിക്കപ്പെടേണ്ടവരുടെ പട്ടികയിലുള്ളത്.

എന്‍ഐഎയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഐഎസിലേക്ക് ആളെ ചേര്‍ക്കുന്ന മഹാരാഷ്ട്രക്കാരന്‍ നാജിര്‍ ബിന്‍ യാഫിയുടെ ലാപ്‌ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഈ പട്ടിക ഐസിസ് നേതാവ് ഷാഫി അര്‍മറിന് നാജിര്‍ ബിന്‍ യാഫി കൈമാറിയിട്ടുണ്ട്.

isis

വധിക്കപ്പെടേണ്ടവരുടെ പേര്, ഔദ്യോഗിക പദവി, കമ്പനിയുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേരും സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നവരാണ്.

മഹാരാഷ്ട്രയില്‍ നിന്നു മാത്രം 70 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 30 പേരും ദില്ലി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 15 പേരും പശ്ചിമ ബംഗാളില്‍ നിന്ന് ഏഴ് പേരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

isis

ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് മലയാളി പത്രപ്രവര്‍ത്തകര്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നതാണ് കമ്പ്യൂട്ടര്‍ വിദഗ്ധരെ നോട്ടമിടാന്‍ കാരണം.

2016 ജൂണില്‍ തയ്യാറാക്കിയ പട്ടികയിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്താകമാനം വധിക്കപ്പെടേണ്ടത് 8318 പേരാണ്. ഇതാദ്യമായിട്ടാണ് ഇത്രയുമധികം ഇന്ത്യക്കാര്‍ ഐസിസ് ഹിറ്റ് ലിസ്റ്റില്‍ ഇടംനേടുന്നത്. പട്ടികയിലെ വിവരങ്ങളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഐസസിന്റെ സ്ലീപ്പര്‍ സെല്ലുകളെയും പഴയകാല സിമി പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

English summary
15 malayalees in isis hit list including 4 journalists and 11 it experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X