കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസുരക്ഷയും വിശപ്പുരഹിത പദ്ധതിയുമായി ഐസക്, കൂടെ യുഡിഎഫ് വിമര്‍ശനവും

ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനായി 20 കോടി വകയിരുത്തിയിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയ്ക്കും ഇതിന് സര്‍ക്കാരിന്റെ പിന്തുണയുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആക്രമിച്ചും ജിഎസ്ടി തിരിച്ചടിയായെന്നുമൊക്കെ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

1

ജിഎസ്ടിയെ തുടര്‍ന്ന് ഏറ്റവും പ്രശ്‌നങ്ങളുണ്ടായ കാര്യമായിരുന്നു കോഴിയിറച്ചി വില. ന്യായവിലയ്ക്ക് ല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കുമെന്ന ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

2

ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനായി 20 കോടി വകയിരുത്തിയിട്ടുണ്ട്. നേരത്തെ ഇത് കോഴിക്കോടും നടപ്പാക്കിയിരുന്നു. കേരളത്തിലെ പട്ടിണിപാവങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്ന പദ്ധതിയാണിത്. ഭക്ഷ്യസുരക്ഷ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറപ്പെടുത്തുന്നുമുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സപ്ലൈക്കോ കടനവീകരണത്തിന് എട്ടുകോടിയ വകയിരുത്തിയിട്ടുണ്ട്.

അതേസമയം റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹര്‍ നിരവധിയുണ്ടായിരുന്നുവെന്നും ഇവരെ ഒഴിവാക്കിയെന്നും ഐസക്ക് പറഞ്ഞു. ഇപ്പോള്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് റേഷന്‍ ലഭിക്കുന്നത്. കമ്പോള ഇടപെടലിന് 250 കോടിയും വകയിരുത്തിയിട്ടുണ്ട്.

English summary
issac criticise udf goverment for food security programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X