Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ കൊന്ന് കഴുത്ത് വെട്ടിമാറ്റി; കൊടും ക്രൂരതയ്ക്ക് പിന്നില്‍ ഗുണ്ടാസംഘം, സംഭവം കാസര്‍കോട്!!

കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. അക്രമത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കുമ്പള പേരാല്‍ സ്വദേശി അബ്ദുള്‍ സലാമിനെ കൊന്ന് തലവെട്ടിമാറ്റിയത്.

കൊലയാളികളെന്ന് സംശയിക്കുന്ന ഏഴ് അംഗ സംഘത്തിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ കര്‍ണാടക.യയിലേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കായി മംഗളുരു, പുത്തൂര്‍ അടക്കമുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

 പോലീസ് സ്ഥിരീകരണം

പോലീസ് സ്ഥിരീകരണം

കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുമ്പളയിലെ ഗുണ്ട സിദ്ദീഖ്, കുട്ടാളികളായ ഫാറൂഖ് ,സഹീര്‍ എന്നിവരടങ്ങുന്ന സംഘമാണ് കൊലനടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

 പ്രതികാരം

പ്രതികാരം

ദിവസങ്ങള്‍ക്ക് മുമ്പ് സിദ്ദീഖിന്റെ വീട്ടില്‍ കയറി കൊല്ലപ്പെട്ട അബ്ദുള്‍ സലാമും സംഘവും വധഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 ഒരു വാളും മഴുവും

ഒരു വാളും മഴുവും

സലാമിനെ കൊലപ്പെടുത്തിയ കുമ്പള മാളിയങ്കരയില്‍ പോലീസ് നടത്തിയ തിരച്ചില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. രണ്ടു വാളുകളും ഒരു മഴുവുമാണ് പിടിച്ചെടുത്തത്.

 പോലീസ് മൊഴിയെടുത്തു

പോലീസ് മൊഴിയെടുത്തു

സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത വാഹനങ്ങള്‍ മരിച്ച സലാമിന്റെ കൂട്ടാളികളായ നൗഷാദിന്റെയും റമീസിന്റേതുമാണെന്ന് പോലീസ് കണ്ടഡെത്തി. കുത്തേറ്റ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന നൗഷാദില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+