Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണസമയത്ത് കേരളത്തിലെത്താന്‍ സാധിച്ചത് മഹാഭാഗ്യം: കൊച്ചിയില്‍ മലയാളം പറഞ്ഞ് നരേന്ദ്ര മോദി

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിലെ ബി ജെ പി പൊതുസമ്മേളനത്തെ അംഭിസംബോധന ചെയുന്ന അദ്ദേഹം അതിന് ശേഷം കാലടി സന്ദർശിക്കും. ഇവിടെ നിന്ന് മടങ്ങിയ ശേഷമായിരിക്കും കൊച്ചി മെട്രോയുടെ പുതിയ റീച്ച് ഉദ്ഘാടനം. നെടുമ്പാശ്ശേരിയിലെ പൊതുചടങ്ങില്‍ മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത് "ഇത്തവണയം നേരിട്ട എല്ലാവരേയും കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേരളം സംസ്കാരിക വൈവിധ്യം പാരമ്പര്യവും മനോഹരമായ പ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്''- പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    മലയാളിയെപ്പോലെ അണിഞ്ഞൊരുങ്ങി മലയാളം പറഞ്ഞ് മോദി

    ഓണത്തിന്റെ അവസരത്തില്‍ ഇവിടെ

    ഓണത്തിന്റെ അവസരത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിച്ചത് സൌഭാഗ്യകരമായ കാര്യമാണ്. എല്ലാവർക്കും ഓണത്തിന്റെ മഹത്തായ ആശംസകള്‍ നേരുന്നു. ഇന്ത്യയെ വികസിത രാജ്യമാക്കി പ്രവർത്തിക്കുന്ന കാലഘട്ടമാണ് ഇത്. ഈ സമയത്ത് കേരളത്തിലെ കഠിനാധ്വാനികളായ ആളുകള്‍ക്ക് വളരെ അധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാവരുടേയും അധ്വാനവും എല്ലാവരുടേയും വിശ്വാസവും അർപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബി ജെ പി സർക്കാർ മികച്ച രീതിയില്‍ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

    ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി

    ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രധാനമായും കേരളത്തിലെത്തിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വരെ നീട്ടുന്ന പുതിയ റീച്ച് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി. വിവിധ റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. വൈകിട്ട് ആറിനു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് കണ്‍വെന്‍ഷന്‍ ഹാളിലാണു ചടങ്ങ്.

    750 കോടി രൂപ ചെലവില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ കുറുപ്പന്തറകോട്ടയം ചിങ്ങവനം ഭാഗത്തെ 27 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ഇതോടെ, തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള 634 കിലോമീറ്റര്‍ മുഴുവന്‍ ഇരട്ടപ്പാതയാകും. യാത്രക്കാര്‍ക്കു വേഗമേറിയതും തടസ്സരഹിതവുമായ സമ്പര്‍ക്ക സൗകര്യമാണ് ഇത് ഉറപ്പാക്കുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിലേ ക്കുള്ള ലക്ഷക്കണക്കിനു ഭക്തര്‍ക്കു കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങി പമ്പയിലേക്കു റോഡുമാര്‍ഗം പോകാനുള്ള സൗകര്യവും വര്‍ധിക്കും.

    കൊല്ലത്തിനും പുനലൂരിനുമിടയില്‍ 76 കോടി രൂപ

    കൊല്ലത്തിനും പുനലൂരിനുമിടയില്‍ 76 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ, പുതുതതായി വൈദ്യുതീകരിച്ച ഭാഗവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. വൈദ്യുതീകരണദൗത്യം 2023 പദ്ധതികളുടെ ഭാഗമായി കേരളത്തില്‍ പ്രധാനപ്പെട്ട പാതകള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരിച്ചതോടെ ഇതുവഴിയുള്ള യാത്രയുടെ വേഗത വര്‍ധിക്കും. താങ്ങാവുന്ന ചെലവിലുള്ള ഗതാഗത മാര്‍ഗമായി വര്‍ത്തിക്കുന്നതിനൊപ്പം ഇക്കോ-ടൂറിസത്തിനും ഇതുണര്‍വേകും.

    കോട്ടയം-എറണാകുളം, കൊല്ലം-പുനലൂര്‍ എന്നീ പാതകളിലെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ചടങ്ങില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സ്റ്റേഷന്‍ പുനര്‍വികസന പദ്ധതികളുടെ ആകെ ചെലവ് 1059 കോടി രൂപയാണ്. പ്രത്യേക ആഗമനം/പുറപ്പെടല്‍ ഇടനാഴികള്‍, ഭിന്നശേഷിതര്‍ ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ മനോഹരമായി രൂപകല്‍പ്പനചെയ്ത ഉള്‍ഭാഗങ്ങള്‍, ആകാശപാതകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, ആകര്‍ഷകമായ പരിസരം തുടങ്ങി അത്യാധുനിക-ലോകോത്തര സൗകര്യങ്ങള്‍ ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും.

    പൂന്തോട്ട ങ്ങളും വിവിധതലത്തിലുള്ള ഗതാഗതസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഗവണ്‍മെന്റിന്റെ സ്വയംപര്യാപ്തഭാരതം എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജ പാനലുകള്‍, മലിനജലസംസ്‌കരണ പ്ലാന്റുകള്‍, ഊര്‍ജസംരക്ഷണ പ്രദാനമായ ലൈറ്റിങ്, െഴവെള്ളസംഭരണസൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ പ്രാദേശികമായി ചടങ്ങുകള്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. എറണാകുളത്തിനും കായംകുളത്തിനും ഇടയില്‍ പുതിയ മെമു എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിനു (ട്രെയിന്‍ നമ്പര്‍ 16309/16310) തുടക്കം കുറിക്കും. 2022 സെപ്റ്റംബര്‍ 2 മുതല്‍ ട്രെയിന്‍ പതിവു സര്‍വീസ് ആരംഭിക്കും. നിലവില്‍ കൊല്ലം-പുനലൂര്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍.06661/06669 & 066606/0667) മെമു സര്‍വീസുകളായി പരിവര്‍ത്തനം ചെയ്യുകയും 2022 സെപ്റ്റംബര്‍ 2 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.

    c ഇവിടെയുണ്ടാകും. ഗവണ്‍മെന്റിന്റെ സ്വയംപര്യാപ്തഭാരതം എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജ പാനലുകള്‍, മലിനജലസംസ്‌കരണ പ്ലാന്റുകള്‍, ഊര്‍ജസംരക്ഷണ പ്രദാനമായ ലൈറ്റിങ്, െഴവെള്ളസംഭരണസൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും.
    എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ പ്രാദേശികമായി ചടങ്ങുകള്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

    എറണാകുളത്തിനും കായംകുളത്തിനും ഇടയില്‍ പുതിയ മെമു എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിനു (ട്രെയിന്‍ നമ്പര്‍ 16309/16310) തുടക്കം കുറിക്കും. 2022 സെപ്റ്റംബര്‍ 2 മുതല്‍ ട്രെയിന്‍ പതിവു സര്‍വീസ് ആരംഭിക്കും. നിലവില്‍ കൊല്ലം-പുനലൂര്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍.06661/06669 & 066606/0667) മെമു സര്‍വീസുകളായി പരിവര്‍ത്തനം ചെയ്യുകയും 2022 സെപ്റ്റംബര്‍ 2 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+