Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപാണ് പിന്നിലെന്ന് അദ്ദേഹം അന്ന് പറഞ്ഞു, അങ്ങനെ എത്ര പേർ, വിലക്കാൻ ഇവർ കളരി ആശാൻമാരാണോ?'; ബൈജു കൊട്ടാരക്കര

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടനയേര്‍പ്പെടുത്തിയ വിലക്ക് തെറ്റാണെന്ന മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ കഴിഞ്ഞ ദിവസം നിർമ്മാതാവും ഫിലിം ചേമ്പര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.കാര്യമറിയാതെയാണ് മമ്മൂട്ടിയുടെ പ്രതികരണമെന്നും ശ്രീനാഥ് ഭാസിക്കെതിരെ പരാതി ലഭിച്ചത് കൊണ്ടാണ് നടപടി സ്വീകരിച്ചതെന്നുമായിരുന്നു സുരേഷ് പറഞ്ഞത്.

ഇപ്പോഴിതാ വിഷയത്തിൽ സുരേഷ് കുമാർ അടക്കമുള്ള നിർമ്മാതാക്കളേയും സംഘടനയേയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ചാനലിലായിരുന്നു സംവിധായകന്റെ പ്രതികണം. വായിക്കാം

1


'മമ്മൂട്ടിയല്ല ആര് പറഞ്ഞാലും ഞങ്ങൾ വിലക്കും,ഞങ്ങൾ പറഞ്ഞ വിലക്കിനെ മറികടക്കാൻ ആർക്കും സാധിക്കില്ല', ഇത് പറഞ്ഞത് നിർമ്മാതാവ് ജി സുരേഷ് കുമാറാണ്. സുരേഷാണ് കേരള ഫിലിം ചേംബർ ഓഫ് ഫിലിംസിന്റെ പ്രസിഡന്റ്. നേരത്തേ ദീർഘകാലം നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായി ഇരുന്നിരുന്നു. സുരേഷ് ഈ സ്ഥാനങ്ങളിൽ ഇരിക്കുന്ന സമയത്ത് ഒരുപാട് പേരെ വിലക്കി പരിചയമുണ്ട്. തിലകൻ, വിനയൻ, തന്റെ സിനിമകൾ , അതിജീവിതയുടെ സിനിമകളൊക്കെ ഇതിൽ വരും'.

2


'ശ്രീനാഥ് ഭാസിയുടെ വിലക്ക് തുടരും എന്ന് തന്നെയാണ് സുരേഷ് കുമാർ പറയുന്നത്. അയാളുടെ അന്നം മുട്ടിക്കാനാണ് തീരുമാനമെങ്കിൽ ആയിക്കോളൂ. പക്ഷേ ഒരുകാര്യം ആലോചിക്കണം, സിനിമയുമായി ബന്ധമില്ലാത്ത പുറത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ തെറിവിളിച്ചത്. ചാനലിന് നൽകിയ അഭിമുഖത്തിലെ സംഭവങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീനാഥ് ഭാസി പറഞ്ഞത് തെറ്റ് തന്നെ, അത് അംഗീകരിക്കുന്നു. പക്ഷേ നടനെ വിലക്കും എന്ന് നിർമ്മാതാക്കൾ വെല്ലുവിളിക്കുകയാണ്'.

3


'ഇതിന് നടൻ മമ്മൂട്ടി വളരെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. വിലക്ക് സിനിമാ മേഖലയിൽ നല്ല കാര്യമല്ല. നടൻ തിലകനെ വർഷങ്ങളോളം മലയാള സിനിമയിൽ നിന്ന് വിലക്കി. മരിക്കുവോളം ആ വിലക്ക് തുടർന്നു. അതിന് പ്രധാന കാരണം ദിലീപ് ആണെന്ന് വരെ അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിന് മുൻപ് സിപിഐയുടെ നേതാവായിരുന്ന അമ്പലപ്പുഴ രാധാകൃഷ്ണന്റെ കൂടെ അക്ഷര ജ്വാല എന്ന നാടക ട്രൂപ്പുണ്ടാക്കി ചങ്ക് പൊട്ടുംവിധം സ്റ്റേജുകളോളം കയറി ഇറങ്ങി അവസാന ശ്വാസം വരെയും നാടകം കളിച്ചാണ് അദ്ദേഹത്തിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്'.

4


'അതിന് കാരണക്കാർ മലയാള സിനിമയിലെ വിലക്കാണ്. വിനയൻ എന്ന സംവിധായകനേയും ഇവർ വിലക്കി.എന്നാൽ താൻ ഇവിടെ തന്നെയുണ്ടെന്ന് ചില സിനിമകൾ ചെയ്ത് വിനയൻ കാണിച്ച് കൊടുത്തു. അദ്ദേഹം ഇപ്പോൾ ആ വിലക്കുകളൊക്കെ മറികടന്ന് കൊണ്ട് പത്തൊൻപതാം നൂറ്റാണ്ടെന്ന തന്റെ പുതിയ ചിത്രം പുറത്തിറക്കി.ഏതാണ്ട് 9 ഓളം എന്റെ സിനിമകൾ നിർമ്മാതാക്കൾ ഇല്ലാതാക്കി'.

5

'ഇപ്പോൾ താങ്ങളാണ് സിനിമ നിർമ്മാതാക്കൾ. അവർ തീയറ്റിൽ അല്ലെങ്കിൽ ഒടിടിയിൽ സിനിമ ഇറക്കും. പുതിയ താരങ്ങളോട് അസൂയ മൂക്കുമ്പോൾ, അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോ അവരെ അങ്ങ് സംഘടനയിൽ നിന്ന് പുറത്താക്കി കളയാം എന്നൊക്കെയുള്ള ചിന്തയിൽ കുറേ നാളായി നിങ്ങൾ നടത്തുന്ന വിഴുപ്പക്കൽ തുടരാമെന്നാണെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ'.

6


'പുതിയ തലമുറ ആളുകൾക്ക് സിനിമ എങ്ങനെ ചെയ്യണമെന്നും ഏത് രീതിയിൽ സിനിമ ഇറക്കണമെന്നും എല്ലാം അറിയാം. അതിനെ ഏത് സംഘടന വിലക്കിയിട്ടും കാര്യമില്ല. ലൊക്കേഷനിൽ ലഹരി ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് എന്ത് പുകിലായിരുന്നു. അന്ന് പോലീസ് ലൊക്കേഷനിൽ കയറി അന്വേഷിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് തടയിട്ടത് ഈ നിർമ്മാതാക്കൾ അല്ലേ, എന്നിട്ടും ഇപ്പോൾ വീണ്ടും വിലക്കുമായി ഇറങ്ങിയിരിക്കുകയാണ്. വിലക്കാൻ ഇവരാരാണ് കോഴിക്കോടും തിരുവനന്തപുരത്തുമള്ള കളരി ആശാൻമാരോ?'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+