കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് തന്നെ എല്ലാ കാര്യങ്ങളും ഇട്ട് കൊടുക്കുന്നു;ഹാഷ് വാല്യു മാറ്റം കണ്ടെത്താൻ കാരണം നടന്റെ ആ നീക്കം';മിനി

Google Oneindia Malayalam News

കൊച്ചി; ഇരയ്ക്ക് നീതി കിട്ടുന്നതിനും നീതി ന്യായ വ്യവസ്ഥയുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനും ഏറ്റവും അത്യാവശ്യമായ കാര്യമായി തുടരന്വേഷണം മാറിയിരിക്കുകയാണെന്ന് അഡ്വ ടിബി മിനി.ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷിക്കേണ്ട ചുമതല വിചാരണ കോടതിക്ക് വന്ന് ചേർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ തുടരന്വേഷണം നീണ്ടുപോകുകയല്ലാതെ മറ്റ് വഴികൾ ഇല്ല.ദിലീപിന് എതിരായിട്ടുള്ള എല്ലാ കാര്യങ്ങളും ദിലീപ് തന്നെയാണ് വരുത്തി വെയ്ക്കുന്നതെന്നും മിനി പറഞ്ഞു. 7 ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം.വായിക്കാം

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

1


'നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ സമയം പല തവണയായി ക്രൈംബ്രാഞ്ച് നീട്ടി ചോദിച്ചിരുന്നു. 30.05.2022 നായിരുന്ന കേസിൽ നേരത്തേ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം. എന്നാൽ ഏപ്രിൽ 4 ന് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട ഒരു ഫോർവേഡ് നോട്ട് വിചാരണ കോടതിക്ക് ക്രൈംബ്രാഞ്ച് കൊടുത്തിരുന്നു. ഇത് അനുവദിക്കാൻ സമയം വൈകിയതും അനുവദിച്ചത് തന്നെ റിജക്ട് ചെയ്ത ഉത്തരവായി മാറുകയും കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടത് കൊണ്ടും ആ ഭാഗം അന്വേഷിക്കാൻ പറ്റാത്ത സാഹചര്യം വരികയും ചെയ്തു. ഇതോടെയാണ് വീണ്ടും കേസ് അന്വേഷണത്തിന് സമയം നീട്ടി ചോദിക്കേണ്ട സാഹചര്യം ക്രൈംബ്രാഞ്ചിന് വന്നത്'.

2


'അത്തരത്തിൽ അനുവദിച്ച സമയത്തിന്റെ മുക്കാൽ ഭാഗവും ഫോർവേഡ് നോട്ട് സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ അപ്പീലും അതിന്റെ വാദവുമായി പോയി.അതിന് ശേഷം ഫോർവേഡ് നോട്ട് ലാബിലേക്ക് അയച്ചെങ്കിലും അനുവദിച്ച സമയം കഴിയുകയും വീണ്ടും അന്വേഷണം തടസപെടുകയും ചെയ്തിരിക്കുകയാണ്.അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് തുടരന്വേഷണത്തിന് ഇനിയും സമയം ആവശ്യപ്പെടേണ്ട സാഹചര്യം വന്നിരിക്കുകയാണ്'.

ദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകംദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകം

3


'2018 ഡിസംബർ 13 ന് ഫോർവേഡ് നോട്ടിൽ അല്ലാതെ 2020 ജനവരി 29 ന് എസ്എഫ്എസ്എല്ലിൽ നിന്നും കോടതിക്ക് കൊടുത്ത റിപ്പോർട്ടുണ്ട്. ആ റിപ്പോർട്ട് തുടരന്വേഷണം സംബന്ധിച്ച ഹർജിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അതുവഴി അതിജീവിതയ്ക്ക് അത് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത് അതിജീവിത ഹൈക്കോടതിയിൽ കൊടുത്ത കേസിലും പിന്നീട് ഫോർവേഡ് നോട്ട് കൈമാറുന്നതിന് വേണ്ടി കൊടുത്ത റിജക്ട് ചെയ്ത അപേക്ഷയിലും അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ കൊടുത്ത കേസിലും ഹാജരാക്കിയിട്ടുണ്ട്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ഇപ്പോൾ പബ്ലിക്ക് ഡോക്യുമെന്റായി മാറിയിരിക്കുകയാണ്'.

4

'എഫ്എസ്എൽ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് തീർച്ചയായും ഹൈക്കോടതിയിലേക്ക് വരും. അത് വന്നാൽ കോടതിയിലിരുന്ന ഡോക്യുമെന്റിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷിക്കേണ്ട ചുമതല വിചാരണ കോടതിക്ക് വന്ന് ചേർന്നിരിക്കുകയാണ്. അപ്പോഴും തുടരന്വേഷണം നീണ്ടുപോകുകയല്ലാതെ മറ്റ് വഴികൾ ഇല്ല'

5


'അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ചാർജ് ഷീറ്റ് തയ്യാറാക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കും വന്നിരിക്കുന്നത്.
കേസിൽ അതിജീവിത പ്രോസിക്യൂഷനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതോടെയാണ് യഥാർത്ഥത്തിൽ കൃത്യമായ ഒരു വഴി ഈ കേസിലെ എല്ലാ സ്ഥലത്തും തെളിഞ്ഞ് വരികയും തെളിച്ചെടുക്കുകയും ചെയ്യുന്നത്. ഈ തുടരന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ആരുടേയും താത്പര്യം നടക്കില്ല'.

6


'തുരന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് പ്രശ്നമുണ്ടാക്കുന്നത് അതിജീവിതയ്ക്കാണ്. എന്നാൽ അപ്പോഴും യഥാർത്ഥത്തിൽ കുറ്റകൃത്യം ചെയ്തതും പ്രേരിപ്പിച്ചതുമായ പ്രതികളും കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നവരും കേസിൽ ഒരുപോലെ പ്രതികളായി വരേണ്ടവരാണ്. ഇരയ്ക്ക് നീതി കിട്ടുന്നതിനും നീതി ന്യായ വ്യവസ്ഥയുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിനും ഏറ്റവും അത്യാവശ്യമായ കാര്യമായി തുടരന്വേഷണം മാറിയിരിക്കുകയാണ്'.

7


'ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിന് രക്ഷപ്പെടാൻ കഴിയാത്ത നിലയ്ക്ക് പ്രകൃതിയിൽ നിന്നും ഓരോ നിലയിലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പ്രവൃതികൾ തിരിച്ചടിയാവുകയാണ്.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന കാര്യം തിരിച്ചറിയുന്നത് ദിലീപ് തന്നെ സുപ്രീം കോടതിയിൽ കൊടുത്ത കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് പരിശോധനസമയത്താണെന്നും അഡ്വ മിനി പറഞ്ഞു.

8

'ദിലീപിന് എതിരായിട്ടുള്ള എല്ലാ കാര്യങ്ങളും ദിലീപ് തന്നെയാണ് വരുത്തി വെയ്ക്കുന്നത്. ദിലീപ് തന്നെയാണ് ഇരയ്ക്കും പ്രോസിക്യൂഷനും ഇക്കാര്യങ്ങളെല്ലം കൊണ്ടുക്കൊടുക്കുന്നു എന്നതാണ് ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം', അഡ്വ മിനി പറഞ്ഞു.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case; It was dileep's move that helped for finding the hash value change says tb mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X