അഴിമതിക്കാരുടെ വധഭീഷണി, ജേക്കബ് തോമസിന്‍റെ കത്ത് ചര്‍ച്ചയാവുന്നു, ലക്ഷ്യമിട്ടത് ഉമ്മന്‍ചാണ്ടിയെ?

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: പാറ്റൂര്‍ കേസിന്റെ വിചാരണയ്ക്കിടെ ഡിജിപി ജേക്കബ് തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. ഈ കത്തിലെ ആവശ്യങ്ങള്‍ ഇപ്പോള്‍ ഭരണ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് മോദിക്ക് കത്തയച്ചിരിക്കുന്നത്.

1

അഴിമതിക്കാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്. ഈ കത്ത് ഫെബ്രുവരി 27നാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കൈമാറിയത്. സംസ്ഥാന പ്രബലരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരെയായിരുന്നു തന്റെ അന്വേഷണങ്ങള്‍ പലതും. അതുകൊണ്ട് അവര്‍ തന്നെ ഇല്ലാതാക്കുമെന്ന ഭയമുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു.

2

ഇതില്‍ പ്രമുഖര്‍ എന്ന് ഉദ്ദേശിച്ചത് ഉമ്മന്‍ചാണ്ടിയെ ആണെന്നാണ് സൂചന. പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ കേസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജേക്കബ് തോമസായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസും ഇക്കൂട്ടത്തില്‍ പറയുന്നുണ്ട്. വിജിലന്‍സ് മേധാവി ആയിരിക്കെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കരുത്തരായ രാഷ്ട്രീയക്കാര്‍ പ്രതിപട്ടികയിലുണ്ട്. ഇവര്‍ സംസ്ഥാനത്ത് സ്വാധീനമുള്ളവരാണ്. ഇവര്‍ക്കെതിരെ പോരാടുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് ജോലി ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജേക്കബ് തോമസിന്റെ കത്തില്‍ യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല.

English summary
jacob thomas send letter to prime minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്