കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ഫേസ്ബുക്ക്: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ല ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായി. പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ജയിലിനുള്ളില്‍ വച്ച് പ്രതികള്‍ മദ്യപിക്കുന്നതിന്റേയും പുക വലിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കൂടി സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിയാതിരിക്കാന്‍ വേണ്ടി സെല്ലിനുള്ളില്‍ തുണി വിരിച്ചിട്ടുണ്ടായിരുന്നു.

Kozhikkode District Jail

2013 നവംബര്‍ 15, 16, 17, 30 എന്നീ ദിവസങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. നിരവധി ബെഡ് ഷീറ്റുകളും, തലയിണകളും ഇവര്‍ക്ക് സെല്ലില്‍ ലഭ്യമായിരുന്നതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്.

എന്നാല്‍ മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിസിടിവി ക്യാമറകള്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം എടുത്ത് മാറ്റിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഫോണ്‍ ഉപയോഗം സംബന്ധിച്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ അന്വേഷണ ഉദ്യേഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗം പ്രതികള്‍ വീണ്ടും വീണ്ടും നിഷേധിക്കുകയാണ് ഉണ്ടായത്. ജയില്‍ അധികൃതരും പ്രതികള്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
In jail Facebook controversy CCTV visuals prove that the accused in TP Chandrasekharan murder case using Mobile Phone in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X