തടവുകാരെകൊണ്ട് സർക്കാർ ഉണ്ടാക്കുന്നത് കോടികളുടെ ലാഭം; എറ്റവും കൂടുതൽ പണമെത്തുന്നത് കണ്ണൂരിൽ നിന്ന്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജയിലുകളിൽ നിന്ന് സർക്കാർ ഖജനാവിലെത്തുന്നത് കോടികളുടെ ലാഭം. സംസ്ഥാന ജയിൽവകുപ്പ് ആരംഭിച്ച ഭക്ഷ്യോത്പന്ന വിതരണ പദ്ധതി മികച്ച വിജയമാകുന്നു. കൃത്രിമത്വം ഇല്ലാത്ത രുചിയും വിലക്കുറവും ഉപഭോക്താക്കളെയും ജയിൽ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്നു. സർക്കാരിന് വരുമാനം ലഭിക്കാനുള്ള മാർഗം എന്നതിനൊപ്പം പാചകത്തിലേർപ്പെട്ടിരിക്കുന്ന തടവുപുള്ളികൾക്കും മെച്ചപ്പെട്ട കൂലി ലഭ്യമാക്കുന്നുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചപ്പാത്തി-ബിരിയാണി കച്ചവടത്തിൽ ഖജനാവിൽ ഏറ്റവും കൂടുതൽ പണമെത്തുന്നത്. 2012 ഓക്ടോബറിലാണ് ഫ്രീഡം ചപ്പാത്തി എന്ന പേരിൽ വിതരണം തുടങ്ങിയത്. ആദ്യം ചപ്പാത്തിയും കറികളും മാത്രമാണെങ്കിസൽ പിന്നീട് ഉത്പ്പന്നങ്ങൾ കൂട്ടി. അഞ്ച് വർഷം പൂർത്തിയയായപ്പോൾ സർക്കാർ ഖജനാവിൽ ഇവിടെ നിന്ന് എത്തിയത് എട്ടരക്കോടിയിലേറെ രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൂന്ന് കോടിയിലധികം രൂപ

മൂന്ന് കോടിയിലധികം രൂപ

കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളിൽ നിന്നി മൂന്ന് കോടിയിലധികം രൂപയാണ് ജയിൽ വകുപ്പിന് ലാഭമായി ലഭിക്കുന്നത്. ജയിലിൽ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് മികച്ച ഡിമാന്റ് ഉണ്ടായത് ഔട്ലെറ്റുകളിൽ വൻതോതിൽ വിൽപ്പന നടത്തുന്നതും ജയിൽ വകുപ്പിന് നേട്ടമായി.

പൂജപ്പുരയിൽ പ്രതിവർഷം 4.17 ലക്ഷം രൂപ

പൂജപ്പുരയിൽ പ്രതിവർഷം 4.17 ലക്ഷം രൂപ

പൂജപ്പുര ജയിൽ ചപ്പാച്ചിയും ബിരിയാണിയും വിറ്റ് വർഷം ശരാശരി ഒരു കോടി പത്ത് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ആദ്യ ആറ് മാസത്തിനകം വിറ്റുവരവ് 4.17 ലക്ഷം രൂപയാണ്.

ദിവസക്കൂലി 200 രൂപ

ദിവസക്കൂലി 200 രൂപ

പൂജപ്പുര ജയിലിൽ ചപ്പാത്തിയും ബിരിയാണിയും ഉണ്ടാക്കുന്ന തടവുകാർക്ക് ദിവസം 200 രൂപയാണ് കൂലി. ഇവിടുത്തെ ലാഭം എന്ന് പറയുന്നത് 56,70,000 രൂപയാണ്.

തലശേരിയിലും തളിപ്പറമ്പിലും

തലശേരിയിലും തളിപ്പറമ്പിലും

സാധാരണ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ കണ്ണൂരിൽ മാത്രമാണ് വിൽപ്പന നടത്തുന്നത്. ഇപ്പോൾ പുതുതായി തലശ്ശേരിയിലും തളിപ്പറമ്പിലും ഔട്ലെറ്റുകൾ തുടങ്ങി. ഒരു മാസം മുമ്പ് തുടങ്ങിയ തലശേരി ഔട് ലെറ്റിൽ ദിവസം 75,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

ചപ്പാത്തിക്ക് അഞ്ച് വർഷം മുമ്പുള്ള വില

ചപ്പാത്തിക്ക് അഞ്ച് വർഷം മുമ്പുള്ള വില

ബിരിയാണി, ചിക്കൻ ചില്ലി, ചിക്കൻ കബാബ്, ചപ്പാത്തി, ചിപ്സ്, ലഡു, വെജിറ്റബിൾ കറി എന്നിവയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷ്യഉത്പ്പന്നങ്ങൾ. ചപ്പാത്തിക്ക് അഞ്ച് കൊല്ലം മുമ്പുള്ള രണ്ട് രൂപ തന്നെയാണ് ഇപ്പോഴും ഉള്ളത്.

പത്ത് രൂപയ്ക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ

പത്ത് രൂപയ്ക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലബിക്കുന്ന കോഴി ബിരിയാമിക്കും ചില്ലി ചിക്കനും ചിക്കൻ കബാബിനും പ്ലെയിറ്റിന് 60 രൂപയാണ് വില. ഒരു ലിറ്റർ വെള്ളത്തിന് പുറത്ത് 20 രൂപ വാങ്ങുന്നുണ്ടെങ്കിൽ സെൻട്രൽ ജയിലിൽ നിന്ന് വിതരണം ചെയ്യുന്ന മിനറൽ വാട്ടറിന് പത്ത് രൂപ മാത്രമേയുള്ളൂ.

കണ്ണൂർ സെൻട്രൽ ജയിലിലെ കൂലി 148 രൂപ

കണ്ണൂർ സെൻട്രൽ ജയിലിലെ കൂലി 148 രൂപ

പൂജപ്പുരയിൽ നൽകിയിരുന്ന കൂലി തന്നെയാണ് കണ്ണൂർ സെൻട്രൽ ജയിലിലും നൽകികൊണ്ടിരുന്നത് എന്നാൽ അത്രയും കൊടുക്കരുതെന്ന ജയിൽ മേധാവിയുടെ സർക്കുലറിനെ തുടർന്ന് വെട്ടിക്കുറച്ചു. 148 രൂപയാണ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കൂലിയായി നൽകുന്നത്.

പലതരം കേക്കുകൾ

പലതരം കേക്കുകൾ

വിയ്യൂർ ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കച്ചവടം ദിവസം ഒന്നരലക്ഷലധികം രൂപയാണ്. ചപ്പാത്തിയും, ബിരിയാണിയും വിതരണം ചെയ്യുന്നതിന് പുറമേ അഞ്ച് തരം കേക്കുകളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തെ വിറ്റുവരവിൽ ചെലവു കഴിച്ച് 30 ലക്ഷം രൂപയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഖജനാവിലടച്ചത്.

തുടക്കം 2011ൽ

തുടക്കം 2011ൽ

2011ലാണ് പോലിസ് ഡിപ്പാർട്ട്‌മെന്റ് മുൻകൈയെടുത്ത് ജയിൽവാസമനുഭവിക്കുന്നവർ വിയ്യൂർ ജയിലിൽ ഭക്ഷണ നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. ഭക്ഷണസാധനങ്ങൾ വില്ക്കുന്നതിനായി ജയിലിന് മുൻവശത്തായി കൗണ്ടർ ആരംഭിക്കുകയും ചെയ്തു. തടവുകാരിൽ ആത്മവിശ്വാസം വളർത്തുകയായിരുന്നു ഉദ്ദേശ്യം. ചപ്പാത്തിയും കറിയും ഉണ്ടാക്കുന്ന യൂണിറ്റുകളായിട്ടായിരുന്നു തുടക്കം. കൃത്യമായി വട്ടമൊത്ത ചപ്പാത്തികൾ ജയിലിൽ ഉൽപാദിപ്പിച്ച് ആദ്യമായി വില്പനക്കെത്തിയത് അഞ്ചുവർഷങ്ങൾക്ക് മുൻപാണ്.

ആത്മവിശ്വാസം

ആത്മവിശ്വാസം

മോചനത്തിന് ശേഷവും തുടരാനിടയുള്ള സമൂഹത്തോടുള്ള വെറുപ്പ് ഒഴിവാക്കുന്നതിന് കൂടിയാണ് ഈ സംരംഭം ആരംഭിച്ചത്. തടവുകാരുടെ മനസ്ഥിതി മാറ്റുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ സംരംഭം തുടങ്ങിവെച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ഇത് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത സംരംഭവുമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്.

English summary
Jail food business in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്