Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണം : പി ജയരാജൻ

കണ്ണൂര്‍: ഏപ്രില്‍ 16 ന് നടന്ന അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍ എസ്എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.പിച്ചി ചീന്തി കൊല ചെയ്യപ്പെട്ട കാശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കത്തക്ക നിലയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഇത് മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ സത്തക്കനുസരിച്ച് പ്രവര്‍ത്തിച്ച ഗവണ്‍മെന്റിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ് സംഘടനകള്‍ പരിശ്രമിച്ചത്.പോസ്‌കോ നിയമത്തിലെ വകുപ്പുകള്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രയോഗിച്ചതിന്റെ പേരില്‍ എല്‍. ഡി.എഫിനെയും സംസ്ഥാന ഗവമെന്റിനെയും കുറ്റപ്പെടുത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ഗൂഡാലചനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

 p jayarajan

അവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപത്തിന്റെ കരുക്കളായി മാറുകയാണ് ചെയ്തത്.
കാശ്മീര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിന്റെ പേരില്‍ നിയമപ്രകാരം കേസെടുത്ത പോലീസിനെ വിമര്‍ശിക്കുന്നവര്‍ ഈ വകുപ്പ് പ്രകാരം ആസൂത്രകരായ ആര്‍.എസ്.എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് പറയുമോ?

നേരത്തെ സി.പി.എം വ്യക്തമാക്കിയത് പോലെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്ന കേരളത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പരിശ്രമിച്ചതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന്റെ ആസൂത്രകരായ സംഘപരിവാറുകാരെയടക്കം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന എല്‍.ഡി.എഫ് സര്‍ക്കാറിനെയും പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+