• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്വിറ്ററിലെ ജിയോ ടാഗില്‍ ജമ്മു-കശ്മീര്‍ ചൈനയില്‍: എതിര്‍പ്പുമായി ഇന്ത്യ, ട്വിറ്ററിന് കത്തയച്ചു

ദില്ലി: ലൈവ് ബ്രോഡ്കാസ്റ്റിനിടെ ട്വിറ്ററില്‍ ജമ്മു-കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നല്‍കിയ സംഭവത്തില്‍ ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ ഏത് നീക്കവും അത് ഭൂപടത്തില്‍ പ്രതിഫലിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ ട്വിറ്ററിനെ അറിയിച്ചു. ഇത്തരം കാര്യങ്ങളും നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തിലൂടെയായിരുന്നു ഇന്ത്യ വ്യക്തമാക്കി.

ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍

അത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല. അതിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെയാണ് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് കത്തയച്ചത്. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ പ്രധാന മേഖലയായു ലേയുടെ ജിയോ ലൊക്കേഷൻ ചൈനയുടെ ഭാഗമായി ട്വിറ്ററിൽ കാണിച്ചിരുന്നു. ഒരു വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു -കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.

നിയന്ത്രണ രേഖയിൽ (എൽ‌എസി) ചൈനയുമായുള്ള കടുത്ത സംഘർഷത്തിനിടയിലാണ് ട്വിറ്ററിനുള്ള സർക്കാർ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ഗാൽവാൻ താഴ്വരയിലെ ചൈനക്കാരുടെ കടന്നുകയറ്റം പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികര്‍ വീര മൃത്യു വരിച്ചിരുന്നു. പിന്നീട് സംഘര്‍ഷ സാധ്യത പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പുനഃസ്ഥാപിക്കുന്നതിനുള്ള കരാറുകൾ പാലിക്കാൻ ചൈനീസ് പട്ടാളം വിസമ്മതിക്കുകയായിരുന്നു.

വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട്

അതേസമയം, സംഭവിച്ചത് സാങ്കേതികപരമായ പിഴവ് മാത്രമാണെന്നാണ് ട്വിറ്റര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ പ്രതികരിച്ചിട്ടുണ്ട്.

ന്ത്രി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് യാസിര്‍ എടപ്പാൾ, കുടുങ്ങുക കെഎംസിസിയും; പരാതിയുമായി ജലീൽ

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ, മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

cmsvideo
  Sweden bans Chinese firms Huawei, ZTE from 5G network | Oneindia Malayalam

  English summary
  Jammu and Kashmir in China with geo-tag on Twitter: India sends Warns letter to Twitter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X