പൃഥ്വിരാജിനെതിരെ അധിക്ഷേപം ചൊരിഞ്ഞ് ജനം ടിവി ചീഫ് എഡിറ്ററുടെ ലേഖനം; സുകുമാരനും അധിക്ഷേപം
ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികളെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇതോടെ സംഘപരിവാര്‍ അനുകൂലികളും ബിജെപി നേതാക്കളും പൃഥ്വിരാജിനെതിരെ കളത്തിലിറങ്ങി. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പൃഥ്വിരാജിനെതിരെ ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു.
ഇപ്പോള്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ് ബാബു ആണ് രംഗത്ത് വന്നിട്ടുള്ളത്. ജനം ടിവിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ വ്യക്തിഹത്യയും അധിക്ഷേപവും നിറഞ്ഞ ലേഖനം ആണ് പൃഥ്വിരാജിനെതിരെ സുരേഷ് ബാബു എഴുതിയിരുക്കുന്നത്. വിശദാംശങ്ങള്‍...

ജിഹാദികള്‍ക്ക് വേണ്ടി കണ്ണുനീര്
'പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി' എന്ന തലക്കെട്ടിലാണ് ജി സുരേഷ് ബാബുവിന്റെ ലേഖനം. പൃഥ്വിരാജിനെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവായ സുകുമാരനേയും വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളാണ് ലേഖനത്തിലുള്ളത്.

ദേശീയ താത്പര്യമില്ല
പൃഥ്വിരാജും സലീം കുമാറും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും ലക്ഷദ്വീപ് പ്രശ്നത്തില്‍ രംഗത്ത് വന്നതോടെ സംഭവത്തിന് പിന്നില്‍ ദേശീയ താത്പര്യമില്ലെന്ന് ഉറപ്പിച്ചു എന്നു പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പറയുന്നുണ്ട്. 'സുല്‍ത്താന്‍ പിണറായി' എന്നാണ് വിശേഷണം. അതോടെയാണത്രെ ദേശീയ താത്പര്യമില്ലെന്ന് ലേഖകന്‍ വീണ്ടും ഉറപ്പിച്ചത്.

ജിഹാദികളുടെ കുരുമുളക് സ്പ്രേ
പൃഥ്വിരാജ് ലക്ഷദ്വീപിന് വേണ്ടി കണ്ണീരൊഴുക്കി രംഗത്ത് വരുമ്പോള്‍ അതിന് പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്േ്രപ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും ജികെ സുരേഷ്കുമാര്‍ എഴുതുന്നുണ്ട്. കുറച്ച് കാലമായി പൃഥ്വിരാജ് കണ്ണീരൊഴുക്കുന്നത് ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടിയാണെന്നും ജനം ടിവി ചീഫ് എഡിറ്റര്‍ ആരോപിക്കുന്നുണ്ട്.

പൃഥ്വിരാജ് കരയുന്നത്
ദേശീയ കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കരയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാമെന്നും ജികെ സുരേഷ്കുമാര്‍ പറയുന്നുണ്ട്. അനാര്‍ക്കലി സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് ലക്ഷദ്വീപില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളും എടുത്ത് പറയുന്നുണ്ട്.

പിതൃത്വത്തിനെ ചോദ്യം ചെയ്ത്
ലേഖനത്തിന്റെ ഏറ്റവും ഒടുവില്‍ ആണ് പൃഥ്വിരാജിനേയും പിതാവ് സുകുമാരനേയും വളരെ മോശം പരാമര്‍ശങ്ങള്‍ കൊണ്ട് അധിക്ഷേപിക്കുന്നത്. പൗരുഷവും തന്റേടവും ഉള്ള സുകുമാരന്റെ മകന് എന്ന നിലയിലാണ് താനുള്‍പ്പെടെയുള്ള മലയാളികള്‍ പൃഥ്വിരാജിനെ സ്നേഹിക്കുന്നത് എന്നും സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം എന്നും ജനം ടിവി ചീഫ് എഡിറ്റര്‍ എഴുതിയിരിക്കുന്നു.

പിതൃസ്മരണ
രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്മിപ്പിച്ചാല് അത് പിതൃസ്മരണ ആയിപ്പോകും എന്നും ദ്വയാര്‍ത്ഥത്തില്‍ എഴുതിയിട്ടുണ്ട് ലേഖനത്തില്‍. 'നാല് സിനിമ അവസരങ്ങള്‍ക്ക് വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്' എന്നും എഴുതിയിട്ടുണ്ട്.

പലപല കഥകള്‍
ലക്ഷദ്വീപിനെ കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പല കഥകളും ഈ ലേഖനത്തില്‍ ജികെ സുരേഷ്ബാബുവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. മിനിക്കോയ് ദ്വീപില്‍ നിന്ന് മൂവായിരം കോടിയുടെ മയക്കുമരുന്നും എകെ 47 തോക്കുകളും പിടിച്ചെടുത്തു എന്നതാണ് അതില്‍ ഒന്ന്. എന്നാല്‍ ഇത് ശുദ്ധ നുണയാണെന്ന് മാധ്യമ വാര്‍ത്തകള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്.

പൃഥ്വിരാജിനോടുള്ള കലി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു എന്ന പ്രഖ്യാപനം വന്നതുമുതല്‍ ആണ് സംഘപരിവാര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. ആഷിക് അബുവിന്റെ വാരിയംകുന്നന് സിനിമയുടെ പ്രഖ്യാപനത്തിന് പിറകെ വലിയ സൈബര്‍ ആക്രമണം ആയിരുന്നു പൃഥ്വിരാജ് നേരിടേണ്ടി വന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications