കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജി ശ്രീജിത്തിന്‍റെ ശബരിമല ദര്‍ശനം പശ്ചാതാപമാക്കി ജനം ടിവി.. പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പൻറെ മുന്നിൽ കണ്ണീരോടെ ഐ.ജി ശ്രീജിത്ത് | Oneindia Malayalam

ഇന്ന് നട അടയ്ക്കാനിരിക്കെ ശബരിമല സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഐജി ശ്രീജിത്ത് അയ്യപ്പദര്‍ശനം നടത്തി മലയിറങ്ങി. അയ്യപ്പ സന്നിധിയില്‍ എത്തി ശ്രീജിത്ത് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ ജനം ടിവിയാണ് പുറത്തുവിട്ടത്. മറ്റ് ഭക്തര്‍ക്കൊപ്പം നിന്ന് പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.

ഇതോടെ അയ്യപ്പ ഇംഗിത്തിന് എതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ പശ്ചാത്തപിച്ചാണ് ഐജി ശ്രീജിത്ത് നടയില്‍ എത്തി വിതുമ്പിയതെന്ന രീതിയിലാണ് ജനം ടിവി വാര്‍ത്തയാക്കിയിരിക്കുന്നത്. സംഘപരിവാര്‍ ഹൈന്ദവ ഗ്രൂപ്പുകളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിണറായി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ച അയ്യപ്പ ഭക്തന്‍റെ കണ്ണീരാണ് ഒഴുകുന്നത് എന്നാണ് ഹൈന്ദവ ഗ്രൂപ്പുകളില്‍ ചിത്രം പങ്കുവെച്ച് പ്രചരിക്കുന്നത്.

 ശബരിമലയില്‍

ശബരിമലയില്‍

തുലാമാസ പൂജയ്ക്കായി നട തുറന്ന ശേഷം സ്ത്രീകളുടെ സുരക്ഷ ഒരുക്കുന്നതിനായി ശബരിമലയില്‍ എത്തിയതായിരുന്നു ഐജി ശ്രീജിത്ത്. ആദ്യ ദിവസം മലകയറാന്‍ എത്തിയ ആന്ധ്രാ സ്വദേശി മാധവിക്കെതിരേയും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേയും പ്രതിഷേധം കടുത്തതോടെയാണ് മൂന്നാം ദിവസം എത്തിയ യുവതികള്‍ക്ക് കനത്ത സുരക്ഷയൊരുക്കാന്‍ ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുമാനിച്ചത്.

 ആക്റ്റിവിസ്റ്റ്

ആക്റ്റിവിസ്റ്റ്

ഇതോടെ മൂന്നാം ദിവസം ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയേയും മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലിനെയും വന്‍ പോലീസ് സുരക്ഷയില്‍ ശ്രീജിത്തും സംഘവും ശബരിമലയുടെ നടപന്തല്‍ വരെയെത്തിച്ചു. നൂറോളം പോലീസുകാര്‍ സുരക്ഷ ഒരുക്കിയാണ് ഇവരെ മലയില്‍ എത്തിച്ചത്.

 പുറത്തുവന്നു

പുറത്തുവന്നു

കാവിവസ്ത്രം ധരിച്ച് ഇരുമുടിക്കെട്ടുമായി എത്തിയ രഹ്ന ഫാത്തിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാതെയായിരുന്നു സംരക്ഷണം ഒരുക്കിയത്. എന്നാല്‍ സന്നിധാനത്ത് ഇവര്‍ എത്തിയതോടെ രഹ്നയുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

തടഞ്ഞു

തടഞ്ഞു

ഭക്തര്‍ ഇവരെ നടപന്തലില്‍ തടഞ്ഞു. ആക്റ്റിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി ആഞ്ഞടിച്ചു. അതിന് പിന്നാലെ ഇരുവരേയും മലയില്‍ കടത്തി വിടേണ്ടെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

 വിമര്‍ശിച്ചു

വിമര്‍ശിച്ചു

ആക്റ്റിവിസ്റ്റാണെന്ന് അറിഞ്ഞിട്ടും അവരെ മലയകയറ്റിയ ശ്രീജിത്തിന്‍റെ നടപടിയേയും മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ ഞാനും ഒരു ഭക്തനാണെന്നും ജോലിയുടെ ഭാഗമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നുമാണ് ഐജി അന്ന് പ്രതിഷേധക്കാരോട് പറഞ്ഞത്.

 ഉത്തരവാദിത്തം

ഉത്തരവാദിത്തം

ഭക്തരെ ചവിട്ടി അരച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും ഐജി പറഞ്ഞിരുന്നു.

 കണ്ണീരൊഴുക്കി

കണ്ണീരൊഴുക്കി

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് നടയടയ്ക്കാന്‍ ഇരിക്കെ ഐജി ശ്രീജിത്ത് സന്നിധാനത്തെത്തി തൊഴുതത്. എന്നാല്‍ ചെയ്ത തെറ്റിന് അയ്യപ്പനോട് ഐജി കണ്ണീരോടെ ക്ഷമാപണം നടത്തുന്നതിന് തെളിവ് എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

 ആഘോഷം

ആഘോഷം

സംഘപരിവാര്‍ ഹൈന്ദവ ഗ്രൂപ്പുകളില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.നിസഹായത മൂലമാണ് പോലീസുകാര്‍ സര്‍ക്കാര്‍ നീക്കത്തിന് കൂട്ടുനില്‍ക്കുന്നത് എന്നതിനുള്ള വ്യക്തമായ തെളിവാണിതെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

 വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ മേലാളയന്‍ പിണറായി തമ്പുരാന്‍റെ ദാഷ്ട്യത്തിന് തന്‍റെ ആത്മീയ ജീവിതത്തിന്‍റെ തമ്പുരാന്‍ അയ്യപ്പ ഭക്തനോട് യഥാര്‍ത്ഥ ഭക്തന്‍ മനസ് തുറക്കുന്നു എന്നാണ് കാവിപ്പട പോലുള്ള ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ചിത്രം സഹിതം പ്രചരിപ്പിക്കുന്നത്.

 അയ്യപ്പന്‍ ക്ഷമിക്കും

അയ്യപ്പന്‍ ക്ഷമിക്കും

ജനം ടിവിയുടെ ഒഫീഷ്യല്‍ പേജിലും ഫോട്ടോയ്ക്ക് താഴെ ഐജിയുടെ കരച്ചില്‍ മാര്‍ക്കറ്റ് ചെയ്യാനും ഇക്കൂട്ടര്‍ മറന്നിട്ടില്ല. അയ്യപ്പന്‍ താങ്കളോട് ക്ഷമിക്കുമെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

അതേസമയം ജനം ടിവി റിപ്പോര്‍ട്ടിനെ തേച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാലും ശ്രീജിത്തിന്‍റെ മനസ് വായിച്ച ജനം ടിവിയെ സമ്മതിക്കണമെന്നാണ് ചിലരുടെ പരിഹാസം. ശബരിമലയില്‍ ജനം ടിവി കുത്തിതിരിപ്പുണ്ടാക്കുകയാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

English summary
janam tvs report about ig sreejith gets troll in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X