ജനത കർഫ്യൂ; വീടും പരിസരവും വൃത്തിയാക്കി മന്ത്രിമാരും ജനപ്രതികളും, ഇത് കേരള മോഡൽ
തിരുവനന്തപുരം; കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നൽകിയ ജനത കർഫ്യൂ ജനം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ ഹർത്താലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കർഫ്യൂ ദിനത്തിൽ ഗാർഹിക ശുചീകരണം നടത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്. വീടുകളിൽ തന്നെ കഴിഞ്ഞും വീടും പരിസരവും ശുചിയാക്കിയുമാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആഹ്വാനത്തിൽ പങ്കാളികളായത്.

രാവിലെ മുതൽ തന്റെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടാണ്
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസും പരിസരവും ശുചികരിക്കുന്ന വീഡിയോയും മന്ത്രി കടകംപള്ളി പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെ വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
സമൂഹികമായിട്ടുള്ള അകലം പാലിക്കുകയെന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനം. ഒത്തുചേരലുകൾ പരമാവധി അവസാനിപ്പിക്കണം,ഇല്ലേങ്കിൽ സമൂഹ വ്യാപനത്തിന് ഇടയാക്കും. വരുന്ന രണ്ടാഴ്ചകാലം ശക്തമായ കരുതൽ സ്വീകരിച്ചേ മതിയാവൂ. ചില രാജ്യങ്ങൾ കൊറോണയിൽ നിന്നും രക്ഷപ്പെട്ടത് പോലെ നമ്മുക്കും രക്ഷ നേടാൻ കഴിയുമെന്ന് കടകംപള്ളി പറഞ്ഞു.
വടക്കാഞ്ചേരിയിലെ വീട്ടിലായിരുന്നു മന്ത്രി എസി മൊയ്തീൻ. ജനത കർഫ്യൂ ഏറ്റെടുത്ത് രാവിലെ മുതൽ വീട്ടിൽ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പമാണ് മന്ത്രി മൊയ്തീൻ ശുചികരണ പ്രവർത്തികൾ നടത്തിയത്. ശക്തമായ മുൻ കരുതൽ സ്വീകരിച്ചാൽ കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കടകംപളളി പറഞ്ഞു.സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, ബഹുജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തികൾ ജനം ഏറ്റെടുത്ത് നടത്തുന്നുണ്ട്.സംസ്ഥാനത്തുടനീളം അഗ്നിരക്ഷാസേന പൊതുയിടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ച് ശുചിയാക്കിയിട്ടുണ്ട്.
അതേസമയം ജനത കർഫ്യൂ പോലുള്ള ലോക്ക് ഡൗൺ ദിവസക്കൂലിക്കാരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന ്ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കർഫ്യൂ എന്ന ആശയത്തെ സർവാത്മനാ സ്വാഗതം ചെയ്യുമ്പോഴും, ഇത് നീണ്ട് പോയാൽ ദിവസവരുമാനക്കാരായ സാധാരണക്കാർ എന്ത് ചെയ്യുമെന്നതാണ് അലട്ടുന്നത്. എന്റെ അറിവിൽ ഇതൊരു ഡ്രസ് റിഹേഴ്സലാണ്. കൊവിഡ് രോഗബാധ വ്യാപിച്ചാൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയേക്കാം. ഇതിലൊരു ഗൗരവപ്രശ്നമുണ്ട്. അത് യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ കാണുന്നില്ല എന്നതാണ് ആശങ്കയിലാക്കുന്നത്.മാസം തോറും ശമ്പളം വാങ്ങുന്നവർ പിടിച്ചു നിന്നേക്കാം. ദിവസവേതനക്കാർ വീട്ടിലിരുന്നാൽ എന്ത് ചെയ്യും? കേരളത്തിൽ പോലും ദിവസക്കൂലിക്കാരെ വീട്ടിൽ നിർത്തുന്നില്ല. ഈ പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യിൽ പണം എങ്ങനെ എത്തിക്കാം എന്നതാണ് അലട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈല പറഞ്ഞു. നിർദ്ദേശം ലംഘിച്ചാൽ ഗുരുതരമായ കുറ്റതൃത്യമാണ് കണക്കാക്കും. കേസ് രജിസ്റ്റർ ചെയ്താൽ ജോലി നഷ്ടപ്പെടാൻ വരെ കാരണമാകുമെന്നും കെകെ ശൈലജ പറഞ്ഞു.












Click it and Unblock the Notifications