Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയും സുഹൃത്തും മുണ്ടക്കയത്ത്? ജീന്‍സ് ധരിച്ച് രണ്ട് ഭാഗുമായി.. വീഡിയോ പുറത്ത്

ജസ്ന തിരോധാനക്കേസില്‍ വഴി തിരിവായേക്കാവുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തു. ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന വാദത്തെ തള്ളുന്നതാണ് ദൃശ്യങ്ങള്‍. ജസ്ന മുണ്ടക്കയത്ത് എത്തി എന്ന് ഉറപ്പിക്കാനാകുന്ന വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

അതേസമയം വീട്ടില്‍ നിന്ന് ഇറങ്ങിയ വേഷത്തില്‍ അല്ല ജസ്ന വീഡിയോയില്‍ ഉള്ളത്. ജസ്നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആണ്‍സുഹൃത്തിനേയും വീഡിയോയില്‍ കാണാം.

മുണ്ടക്കയത്തെ കടയില്‍

മുണ്ടക്കയത്തെ കടയില്‍

മുണ്ടക്കയത്തെ ഒരു കടയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മുണ്ടക്കയത്ത് എത്തിയെങ്കില്‍ ജസ്ന കടയിലെ സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പോലീസ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ല.

ഹൈടെക്

ഹൈടെക്

ഹൈടെക് സെല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ വീണ്ടെടുത്തിരിക്കുന്നത്. മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതാകുന്നത്. അന്നേ ദിവസം രാവിലെ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസ് വീണ്ടെടുത്തിരിക്കുന്നത്.

നടന്ന് പോയി

നടന്ന് പോയി

രാവിലെ 11.44 ന് കടയുടെ മുന്നിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജസ്ന ധരിച്ചത് ചൂരിദാര്‍ ആണെന്നായിരുന്നു എരുമേലിയില്‍ ജസ്നയെ കണ്ട ദൃക്സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ മറ്റൊരു വസ്ത്രത്തിലാണ് ജസ്ന ഉള്ളത്.

ജീന്‍സും ടോപ്പും

ജീന്‍സും ടോപ്പും

ജീന്‍സും ടോപ്പും ധരിച്ച ജസ്നയുടെ കൈയ്യില്‍ ബാഗും വീഡിയോയില്‍ കാണാം. ഒരു ഹാന്‍റ് ബാഗും മറ്റൊരു ബാഗ് കൈയ്യിലും പിടിച്ച രീതിയിലാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം ദൃശ്യങ്ങളിലേത് ജസ്ന തന്നെയാണോയെന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആണ്‍സുഹൃത്ത്

ആണ്‍സുഹൃത്ത്

നേരത്തേ തന്നെ കേസില്‍ സംശയിക്കുന്ന ആണ്‍സുഹൃത്തിനേയും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ജസ്ന കടയ്ക്ക് മുന്‍പിലൂടെ നീങ്ങി ഏഴ് മിനിറ്റിന് ശേഷമാണ് ആണ്‍സുഹൃത്ത് കടയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ആണ്‍സുഹൃത്താണെ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് ഉറപ്പായതോടെ ഇയാളെ വീണ്ടും പോലീസ് ചോദ്യം ചെയ്തേക്കും.

ആരൊക്കെ

ആരൊക്കെ

ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവരേയും പോലീസ് ചോദ്യം ചെയ്യും. അന്നത്തെ ദിവസം കണ്ട കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് വ്യക്തമാക്കാന്‍ പോലീസ് ഇവരോടൊക്കെ ആവശ്യപ്പെട്ടേക്കും. അതേസമയം പോലീസിനെ ഇനിയും കുഴയ്ക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്.

വസ്ത്രം

വസ്ത്രം

ജസ്ന വീട്ടില്‍ നിന്ന് ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എവിടുന്നാണ് ജസ്ന വസ്ത്രം മാറിയത്. ജസ്നയുടെ ആണ്‍സുഹൃത്തിനെ വിവരം അറിയിച്ച ശേഷമാണോ ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. അങ്ങനെയെങ്കില്‍ ജസ്ന പോയത് ആണ്‍സുഹൃത്തിന് അറിയില്ലേ? തുടങ്ങിയ ചോദ്യങ്ങളില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

നിഷേധിച്ചു

നിഷേധിച്ചു

ദൃശ്യങ്ങള്‍ പോലീസ് ജസ്നയുടെ ബന്ധുക്കളെ കാണിച്ചെങ്കിലും അവര്‍ ദൃശ്യങ്ങളില്‍ കണ്ടത് ജസ്ന അല്ലെന്നാണ് തറപ്പിച്ച് പറയുന്നത്. ഇതോടെ സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് ഇപ്പോള്‍ പോലീസ് നീക്കം.

രണ്ട് തെളിവുകള്‍

രണ്ട് തെളിവുകള്‍

അതേസമയം കേസില്‍ നിര്‍ണായകമായ മറ്റ് രണ്ട് തെളിവുകള്‍ കൂടി ലഭിച്ചതാണ് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതിയ തെളിവുകള്‍ കേസിന് ശക്തമായ പിടിവള്ളിയായേക്കുമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെയാണോ അതോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണോ തെളിവ് ലഭിച്ചെന്നത് വ്യക്തമല്ല.

Recommended Video

cmsvideo
    ജസ്നയുടെ തിരോധാനം കേസില്‍ പിടിവള്ളിയായി പുതിയ കണ്ടെത്തല്‍
    നൂറ് ദിവസം

    നൂറ് ദിവസം

    പത്തനംതിട്ട എരുമേലി വെച്ചൂച്ചിറയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്‌ന പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. പോലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചില്‍ നടത്തിയിട്ടും തുമ്പില്ലാതെ നില്‍ക്കുമ്പോഴാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

    വീഡിയോ

    വീഡിയോ ദൃശ്യങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+