കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചതിന് കേരളത്തില്‍ മാത്രം എന്തിനാണ് പൊതു അവധി? ഇതാണോ അതിനുള്ള ഉത്തരം!

  • By Muralidharan
Google Oneindia Malayalam News

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ആ പ്രഖ്യാപനവും വന്നു. കേരളത്തില്‍ പൊതു അവധി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണവും. ദുഃഖാചരണം മനസിലാക്കാം. എന്തിനാണ് പൊതുഅവധി. അതും സ്‌കൂളുകളും കൊളജുകളും ഉള്‍പ്പെടെ - ഒരുപാട് പേര്‍ക്ക് ഈ സംശയമുണ്ട്. സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല.

Read Also: പനീര്‍ശെല്‍വം കൂട്ടിയാല്‍ എന്ത് കൂടും? കെ സുരേന്ദ്രനെ പൊങ്കാലയിടാന്‍ വരട്ടെ, ഇതാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത്!

കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു രാഷ്ട്രീയ നേതാവൊന്നുമല്ല ജയലളിത. അയല്‍സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി. അങ്ങനെ നോക്കിയാല്‍ കര്‍ണാടകയ്ക്കും ആന്ധ്രപ്രദേശിനും ഒക്കെ പൊതു അവധി കൊടുക്കണ്ടേ. അവരാരും കൊടുത്തില്ലല്ലോ. പിന്നെ കേരളത്തിലെ പിണറായി സര്‍ക്കാരിന് മാത്രമെന്താണ് ഇതില്‍ താല്‍പര്യം. ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരം.

തമിഴ്‌നാട്ടിലെ പൊതു അവധി

തമിഴ്‌നാട്ടിലെ പൊതു അവധി

തമിഴ്‌നാടിന് വളരെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് ജയലളിത. ജനകീയയായ നേതാവ്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത നേതാവാണ് അവര്‍. ഭരണത്തിലരിക്കുന്ന മുഖ്യമന്ത്രിയാണ് മരിച്ചത്. സ്വാഭാവികമായും തമിഴ്‌നാട്ടില്‍ അവധിയും ദുഖാചരണവും കൂടിയേ തീരു. മൂന്ന് ദിവസത്തെ അവധിയും ഒരാഴ്ചത്തെ ദുഖാചരണവുമാണ് തമിഴ്‌നാട് പ്രഖ്യാപിച്ചിരിക്കുന്നത്.

എങ്കില്‍ കേരളത്തിലോ

എങ്കില്‍ കേരളത്തിലോ

കേരളവും കുറച്ചില്ല. ഒരു ദിവസം പൊതു അവധി. മൂന്ന് ദിവസം ദുഖാചരണം. നിയമവശം നോക്കിയാല്‍ മറ്റൊരു സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി മരിച്ചാല്‍ കേരളത്തിന് വേണമെങ്കില്‍ അവധി പ്രഖ്യാപിക്കാം. വേണ്ടെങ്കില്‍ വേണ്ട. ഇതാണ് ചട്ടം പറയുന്നത്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

എന്താണ് ലോജിക്ക്

എന്താണ് ലോജിക്ക്

ചട്ടം നോക്കിയാല്‍ പിണറായി വിജയന്‍ ചെയ്തതില്‍ തെറ്റൊന്നും ഇല്ലായിരിക്കും. എന്നാല്‍ എന്ത് ലോജിക്കിന്റെ പുറത്താണ് പിണറായി സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി മരിച്ചപ്പോള്‍ കേരളത്തില്‍ അവധി കൊടുത്തത് എന്ന് ബോധമുള്ളവര്‍ ചോദിക്കും. സംസ്ഥാനത്തിന്റെ പ്രൊഡക്ടിവിറ്റി കൂട്ടേണ്ട ചുമതലയുള്ള മുഖ്യമന്ത്രി സംസ്ഥാനം ഒരു ദിവസം അടഞ്ഞുകിടക്കട്ടേ എന്ന് തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

അടിമകളാണോ നമ്മള്‍

അടിമകളാണോ നമ്മള്‍

തമിഴ്‌നാട്ടിന്റെ അടിമകളാണോ മലയാളികള്‍. പച്ചക്കറിക്കും പാലിനും എന്ന് വേണ്ട എല്ലാ കാര്യത്തിനും തമിഴ്‌നാടിനെ ആശ്രയിക്കുന്നത് കൊണ്ടാണോ കേരളം തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി മരിച്ചപ്പോള്‍ അവധി കൊടുത്തത്. - സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ പ്രതികരണം ഇങ്ങനെ പോകുന്നു.

ഓണത്തിന് അവധി കിട്ടിയതാണോ

ഓണത്തിന് അവധി കിട്ടിയതാണോ

ഇക്കഴിഞ്ഞ ഓണത്തിന് തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇനി ഇതിന്റെ നന്ദി പ്രകനമായിട്ടാണോ ഈ അവധി പ്രഖ്യാപനം. കോയമ്പത്തൂര്‍, തേനി, കമ്പം, ചെന്നൈ തുടങ്ങി മലയാളികള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ മുമ്പും ഓണത്തിന് അവധി കൊടുക്കുന്ന പതിവ് തമിഴ്‌നാടിനുണ്ടായിരുന്നു.

ആവശ്യത്തിന് അവധി

ആവശ്യത്തിന് അവധി

ഒന്നാമതേ തന്നെ ഹര്‍ത്താലും ബന്ദും പണിമുടക്കുമായി കേരളത്തിന് ആവശ്യത്തിന് അവധിദിവസങ്ങളുണ്ട്. മുട്ടിന് മുട്ടിന് പാര്‍ട്ടികളുടെ വകയാണ് ഇവ. ഇത് കൂടാതെയാണ് ഈ പൊതുഅവധി. എന്തായാലും സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെങ്കിലും സന്തോഷിക്കുന്നുണ്ടാകും അപ്രതീക്ഷിതമായി ഒരു അവധി കിട്ടിയതില്‍.

ജയലളിതയുടെ കരിസ്മ

ജയലളിതയുടെ കരിസ്മ

കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത ജനപിന്തുണയാണ് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ മാസങ്ങളായി കാണുന്നത്. ഈ കരിസ്മയും പോപ്പുലാരിറ്റിയും കണ്ടിട്ടാണോ ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ചെന്നൈയിലേക്ക് ഇവര്‍

ചെന്നൈയിലേക്ക് ഇവര്‍

ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പി സദാശിവം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ജയലളിതയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

കേരളവുമായുള്ള ബന്ധം

കേരളവുമായുള്ള ബന്ധം

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിത കേരളവുമായി അത്ര അടുത്ത ബന്ധമൊന്നുമല്ല സൂക്ഷിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത എതിരഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ജയലളിതയുടെ കടുത്ത നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ കേരളത്തിന് മുട്ട് മടക്കേണ്ടിവന്നതാണ്.

മറ്റ് സംസ്ഥാനങ്ങള്‍

മറ്റ് സംസ്ഥാനങ്ങള്‍

തമിഴ്‌നാടിന്റെ മറ്റ് അയല്‍സംസ്ഥാനങ്ങളായ കര്‍ണാകടയും ആന്ധ്രപ്രദേശും അവധി പ്രഖ്യാപിച്ചില്ല. പകരം ദുഖാചരണത്തില്‍ ഒതുക്കി.

English summary
Why Kerala declared Public holiday when Jayalalitha died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X