Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്റെ 'ബന്ധു നിയമനം': വിജിലന്‍സ് അന്വേഷണം? നടപടി വേണമെന്ന് ആവര്‍ത്തിച്ച് വിഎസ്...

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ അനധികൃതമായി ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതിനെതിരെ വിഎസ് അച്യുതാനന്ദനടക്കം രംഗത്ത് വന്ന സാഹചര്യത്തില്‍ പാരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് വിജിലന്‍സ് ആലോചിക്കുന്നു. നിയമനങ്ങള്‍ റദ്ദാക്കിയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

ബന്ധു നിയമന വിവാദത്തില്‍ വിഎസ് മന്ത്രി യരാജനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് വി മുരളീധരന്‍ എന്നിവരും വിജിലന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രതിശ്ചായ ഇല്ലാതാക്കിയ നിയമനം സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയായിരിക്കുകയാണ്.

vs- jayarajan

ബന്ധു നിയമനം വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വീസ് വീണ്ടും ആവശ്യപ്പെട്ടു. വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് വിഎസ് ആവര്‍ത്തിച്ചു. മന്ത്രി ജയരാജന്റെ നടപടി സര്‍ക്കാരിന്റെ പ്രതിശ്ചായയെ ബാധിച്ചോ എന്ന ചോദ്യത്തിന് സംശയമില്ല എന്നായിരുന്നു വിഎസിന്റെ മറുപടി. നിയമനം സര്‍ക്കാരിന്റെ പ്രതിസന്ധിയിലാക്കി. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കും എന്ന് തന്നെയാണ് കരുതുന്നതെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ഇടതുപക്ഷത്തിന്റെ ഭരണകാര്യങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചയോ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടിയാല്‍ പരിശോധിക്കുമെന്നും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. ഞങ്ങളും മനുഷ്യരാണ് ആ ബോധത്തോടെ പ്രശ്‌നങ്ങളെയും സമീപിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ജയരാജനെതിരെ പാര്‍ട്ടിയിലും കടുത്ത അമര്‍ഷമുണ്ട്. മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായ നിലപാടുകള്‍ സര്‍ക്കാരിന്റെ ശോഭ കുറയ്ക്കുന്നതാണെന്നാണ് ആക്ഷേപം. പിണറായി തന്നെ നേരിട്ട് ശകാരിച്ചിട്ടും ജയരാജന് ഒരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ വ്യവസായ വകുപ്പിനെ നിയമനങ്ങളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നാല്‍ അത് സര്‍ക്കാരന് വലിയ തിരിച്ചടിയാകും. അതിന് മുമ്പ് ഇപി ജയരാജനെ മന്ത്രിപദവിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മന്ത്രി ബന്ധുവിന്റെ വിവാദ നിയമനം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവാദമായ നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+