കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമിന്റെ പവിഴമല്ലിത്തറ മേളം... പക്ഷേ മേളപ്രമാണിയാകാനുള്ള വകുപ്പുണ്ടോ?

Google Oneindia Malayalam News

കൊച്ചി: ചോറ്റാനിക്കരഭഗവതി പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിയ്ക്കുന്ന പവിഴമല്ലിയുടെ ചുവട്ടിലായിരുന്നു മേളം- പവിഴമല്ലിത്തറ മേളം. ജയറാമായിരുന്നു മേള പ്രമാണി. കൂടെ നൂറ്റി അമ്പത് കലാകാരന്‍മാര്‍ വേറേയും. കാഴ്ചക്കാരായി നൂറു കണക്കിന് ആസ്വാദകരും.

ചോറ്റാനിക്കരയില്‍ ഇത് രണ്ടാം തവണയാണ് ജയറാം മേള പ്രമാണിയായി പവിഴമല്ലിത്തറമേളം അരങ്ങേറുന്നത്. തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തോടാണ് പലരും ഇതിനെ ഉപമിയ്ക്കുന്നത്.

എന്നാല്‍ വാദ്യകലാകാരന്‍മാര്‍ക്ക് മുന്നില്‍ മേള പ്രമാണിയായി നിന്ന് കൊട്ടാനുള്ള കഴിവ് ജയറാമിനുണ്ടോ എന്നും ചിലര്‍ ചോദിയ്ക്കുന്നു. അവര്‍ക്ക് അതിന് ന്യായങ്ങളും ഉണ്ട്.

പവിഴമല്ലിത്തറ മേളം

പവിഴമല്ലിത്തറ മേളം

ഇത് രണ്ടാം വര്‍ഷമാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയ്ക്ക് മുന്നില്‍ ജയറാമിന്റെ നേതൃത്വത്തില്‍ മേളം അരങ്ങേറുന്നത്.

മേള പ്രമാണി

മേള പ്രമാണി

ജയറാം തന്നെ ആയിരുന്നു മേളപ്രമാണി. ആകെ 151 കലാകാരന്‍മാരാണ് മേളത്തില്‍ അണിനിരന്നത്.

പ്രമാണിയാകാമോ?

പ്രമാണിയാകാമോ?

ജയറാം വര്‍ഷങ്ങളായി ചെണ്ട അഭ്യസിയ്ക്കുന്ന ആളാണ്. എങ്കിലും മേള പ്രമാണിയാകാനുള്ള അറിവും കഴിവും ജയറാമിനുണ്ടോ എന്നാണ് ചിലരുടെ സംശയം.

മണികണ്ഠം മറിഞ്ഞുകൊട്ടല്‍

മണികണ്ഠം മറിഞ്ഞുകൊട്ടല്‍

മണികണ്ഠം മറിഞ്ഞുകൊട്ടുക എന്നത് ചെണ്ടയുടെ മാത്രം പ്രത്യേകതയാണ്. കൈക്കുഴ മറിച്ചുകൊട്ടുന്നതിനെയാണ് ഇങ്ങനെ പറയുക. ഇത് സാധാരണ ചെണ്ട വിദ്വാന്‍മാര്‍ക്കെല്ലാം സാധിയ്ക്കുന്ന കാര്യവും ആണ്.

പക്ഷേ ജയറാമിനോ

പക്ഷേ ജയറാമിനോ

എന്നാല്‍ ജയറാമിന്റെ പവിഴമല്ലിത്തറ മേളത്തില്‍ ശേഷിയ്ക്കുന്നവരൊക്കെ മണികണ്ഠം മറിഞ്ഞ് കൊട്ടിയപ്പോഴും താരത്തിന് മാത്രം അത് സാധ്യമായില്ല. ഇത് തന്നെയാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം.

തക്കിട്ട സാധകം

തക്കിട്ട സാധകം

മണികണ്ഠം മറിഞ്ഞ് കൊട്ടി ശീലം വരുന്നതിന് വേണ്ടി ചെണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം തന്നെ നല്‍കുന്ന പരിശീലനമാണ് തക്കിട്ട സാധകം. ജയറാമിന് അതുപോലും ചെയ്തുറച്ചിട്ടില്ലെന്നാണ് വാദ്യാസ്വാദകനും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ ശ്രീചിത്രന്‍ എംജെ പറയുന്നത്.

ജയറാം ഓര്‍ക്കണമായിരുന്നു?

ജയറാം ഓര്‍ക്കണമായിരുന്നു?

ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന അനേകം കലാകാരന്‍മാരുള്ള നാട്ടില്‍, മേള പ്രമാണിയായി നിന്ന് കൊട്ടുന്നതിനെ കുറിച്ച് ജയറാമെങ്കിലും ആലോചിയ്‌ക്കേണ്ടതായിരുന്നു എന്നും ചിലര്‍ പറയുന്നു.

English summary
Jayaram's Pavizhamallithara Melam at Chottanikkara Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X