ജിഷയുടെ അമ്മയ്‌ക്കൊപ്പം പൊട്ടിക്കരഞ്ഞ് ജയറാം; വേദനയില്‍ പങ്കു ചേര്‍ന്ന് ദിലീപ്
പെരുമ്പാവൂര്‍: കേരളത്തെ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂര്‍ പ്രാകൃത രീതിയില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടേത്. മകള്‍ മരിച്ചതിന്റെ ദു:ഖം താങ്ങാന്‍ പോലും കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ നിരവധി പ്രമുഖരാണ് എത്തികൊണ്ടിരിക്കുന്നത്.ജിഷയുടെ അമ്മയെ നടന്‍ ജയാം സന്ദര്‍ശിച്ചു.
എന്നാല്‍ ജിഷയുടെ അമ്മയെ കാണാനെത്തിയ ജയറാമിന് അമ്മയുടെ കരച്ചില്‍ താങ്ങാനായില്ല. ജയറാമും ജിഷയുടെ അമ്മയോടൊപ്പം പൊട്ടിക്കരയുകയായിരുന്നു. തന്റെ അമ്മ തമിഴ്‌നാട്ടില്‍ നിന്നും പെരുമ്പാവൂരിലേക്ക് വന്ന ശേഷം അമ്മയ്ക്ക് സ്വന്തം നാട്ടിനേക്കാല്‍ പ്രിയപ്പെട്ടതായിരുന്നു പെരുമ്പാവൂര്‍.

അമ്മയുടെ അവസാന നാളുകളിലും പെരുമ്പാവൂരിനെ കുറിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍ ആ പെരുമ്പാവൂര്‍ ഇന്ന് അറിയപ്പെടുന്നത് ജിഷയ്ക്ക് സംഭവിച്ച് ദാരുണ ദുരന്തത്തിലൂടെയാണെന്ന് ജയറാം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ജിഷയ്ക്ക് സംഭവിച്ചത് ഹൃദയഭേദകമാണ്. ഒരുപാട് സങ്കടവും അമര്‍ഷവും തോന്നുന്നു. ഞങ്ങളുടെ സഹോദരി ജിഷയുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ഞാനും എന്റെ കുടുംബവും പ്രാര്‍തഥിക്കുന്നുവെന്നും ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലില്‍ ജിഷയുടെ മരണം തന്നെ ഭയപ്പെടുത്തുന്നുവെന്ന് നടന്‍ ദിലീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഒരോ ദിനവും ഭയപ്പെടുത്തുന്ന കഥകളാണ് പുറത്തു വരുന്നത്. ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്നും ദിലീപ് ചോദിച്ചു. ഇതൊക്കെ ചെയ്യുന്ന ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോട് ഇരിക്കുന്നതിന് ആരാണ് കാരണമെന്നും ദിലീപ് ചോദിക്കുന്നു.
നടന്‍ സുരേഷ് ഗേപിയും ജിഷയുടെ മാതാവിനെ കാണാനെത്തിയിരുന്നു. പീഡനക്കേസുകളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പ്രത്യേക കോടതിയും സംവിധാനവുമാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരംസംഭവങ്ങള്‍ കോടതി കണ്ണു തുറന്ന കാണണമെന്നും അദ്ദേഹം ആവശ്യപെട്ടു.












Click it and Unblock the Notifications