കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു ഇടതിലേക്ക്; വീരേന്ദ്രകുമാറിനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് ഇടതുമുന്നണിയിലേക്കു പോകുന്നതിന്റെ ഭാഗമായി നിലപാട് കടുപ്പിച്ചതോടെ പ്രശ്‌നം ചര്‍ച്ച ചെയ്തു തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് രംഗത്തിറങ്ങുന്നു. ജെയിഡു കടുത്ത നിലപാടെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട റെക്കോര്‍ഡ് പരാജയമാണ് ജെഡിയുവിനെ യുഡിഎഫില്‍ നിന്നും അകറ്റുന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച യുഡിഎഫ് സമിതി നേരത്തെ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വൈകിപ്പിക്കുകയായിരുന്നു.

oommen-chandy

പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് ആക്കം കൂട്ടാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജെഡിയു കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ നടപടി വൈകുന്നതും യുഡിഎഫിലെ വിവിധ വിഷയങ്ങളില്‍ ജെഡിയുവിനെ തഴയുന്നതും ജെഡിയുവിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

അടുത്തിടെ യുഡിഎഫിലേക്ക് വന്ന ആര്‍എസ്പിക്ക് മുന്നണിയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ തങ്ങളെ പല കാര്യങ്ങളിലും തഴയുകയാണെന്ന് ജെയിഡു ആരോപിക്കുന്നു. കൂടാതെ ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികളുടെ ലയനത്തോടെ കേരളത്തിലെ ജനതാ പരിവാറും ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വീരേന്ദ്രകുമാറിനെ ക്ഷണിച്ചിരിക്കുന്നത്.

English summary
JD(U) pullout threat; Chandy to hold talks with Veerendra Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X