ഇതാണ് സമരം, ജീമോന്റെ സമരം

Subscribe to Oneindia Malayalam

തിരുവനന്തപുരം: സമരം പലവിധത്തില്‍ ചെയ്യാറുണ്ട്. തിരുവനന്തപുരം നഗരം സമരങ്ങളുടെ രംഗഭൂമിയാണ്. സെക്രട്ടേറിയറ്റിന് മുന്നിലും പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിലും ഒക്കെ ഒരുപാട് തരം സമരങ്ങള്‍ അണിനിരക്കാറുണ്ട്.

എന്നാല്‍ ജീമോന്‍ കാരാടിന്റെ സമരം അല്‍പം വ്യത്യസ്തമാണ്. ക്ഷീര കര്‍ഷകരോടുള്ള മില്‍മയുടെ അവഗണയില്‍ പ്രതിഷേധിച്ചാണ് ജീമോന്‍ സമരത്തിനായെത്തിയിട്ടുള്ളത്.

ജീമോന്റെ സമരത്തിലെ കൂടെയുള്ളത് സംഘടനാ പ്രവര്‍ത്തകരോ സുഹൃത്തുക്കളോ ബന്ധുക്കളോ അല്ല. ഏറെ സ്‌നേഹിക്കുന്ന പശുവും പശുക്കിടാവും ആണ്. മില്‍മ ഫെഡറേഷന്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ് ജീമോന്‍ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.

ഇതാണ് ജീമോന്‍ കാരാടി

ഇതാണ് ജീമോന്‍ കാരാടി

ഇതാണ് ജാമോന്‍ കാരാടി. മില്‍മ ക്ഷീര കര്‍ഷകരോട് കാണിക്കുന്ന അവഗണനക്കെതിരെ ഏകാകംഗസമരവുമായിട്ടാണ് ജീമോന്‍ എത്തിയിരിക്കുന്നത്.

പശുവും പശുക്കുട്ടിയും

പശുവും പശുക്കുട്ടിയും

പശുവും പശുക്കുട്ടിയും ഇല്ലാതെ എന്ത് ക്ഷീര കര്‍ഷകര്‍...? ഇവരോടൊപ്പമാണ് ജീമോന്‍ തിരുവനന്തപുരത്തെ ക്ഷീരവികസന ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയിരിക്കുന്നത്.

ആവശ്യം

ആവശ്യം

മില്‍മയുടെ പാല്‍ സംഭരണ വില ചാര്‍ട്ടിലുള്ള അപാകവും പാല്‍വില നിര്‍ണയ രീതിയിലുള്ള അപാകവും പരിഹരിക്കണം എന്നതാണ് ജീമോന്റെ ആവശ്യം.

അനിശ്ചിതകാല സത്യാഗ്രഹം

അനിശ്ചിതകാല സത്യാഗ്രഹം

പശുവും പശുക്കുട്ടിയും ആയി എത്തിയ ജീമോന്‍ അനിശ്ചിതകാല സമരത്തിലാണ്. സ്വാതന്ത്ര്യ ദിനത്തിലാണ് ജീമോന്റെ സമരം തുടങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jeemon Karadi on indefinite strike against Milma.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്