• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൃതദേഹം കത്തിച്ചത് റോഡിനരികില്‍; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു!! ജസ്‌നയുടെതല്ലെന്ന് സൂചന, മൂക്കുത്തി?

 • By Desk

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌നയുടേതല്ലെന്ന് സൂചന. മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. എങ്കിലും ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ല. കാരണം ജസ്‌നയുടെതെന്ന് തോന്നിക്കുന്ന നിരവധി സാദൃശ്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇനി ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് വിവരം. തമിഴ്‌നാട് പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേരളാ പോലീസ് സംഘം കാഞ്ചീപുരത്തെത്തിയത്. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മൃതദേഹം കണ്ടെത്തിയത്. പഴവേലിയിലെ ആളൊഴിഞ്ഞ മേഖലയിലുള്ള റോഡരികില്‍ രണ്ടുപേര്‍ ചേര്‍ന്ന് എന്തോ കത്തിക്കുന്നതാണ് പോലീസ് കണ്ടത്. ചാക്കിലിട്ടാണ് കത്തിച്ചിരുന്നത്. പോലീസ് പട്രോള്‍ സംഘം തീ കണ്ട സ്ഥലത്തേക്ക് വന്നു. ഈ സമയം രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തീയണയ്ക്കാന്‍ ശ്രമം

തീയണയ്ക്കാന്‍ ശ്രമം

പോലീസ് പരിശോധനയില്‍ മനുഷ്യശരീരമാണ് കത്തിക്കുന്നതെന്ന് ബോധ്യമായി. ഉടനെ പോലീസ് ജീപ്പിലുണ്ടായിരുന്ന വെള്ളമെടുത്ത് തീയണയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. പിന്നീട് അല്‍പ്പം അകലെയുള്ള സ്ഥലത്ത് പോയി വെള്ളം കൊണ്ടുവന്ന് അണച്ചു. അപ്പോഴേക്കും മൃതദേഹം ഭൂരിഭാഗവും കത്തിക്കരിഞ്ഞിരുന്നു.

ചില സാദൃശ്യങ്ങള്‍

ചില സാദൃശ്യങ്ങള്‍

കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പോലീസിനെ കണ്ട് ഓടിപ്പോയവരെ പറ്റി അന്വേഷിക്കുന്നുണ്ട്. മൃതദേഹം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയുടേതുമായി ചില സാദൃശ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കേരളാ പോലീസിന് വിവരം

കേരളാ പോലീസിന് വിവരം

ജസ്‌നയെ അന്വേഷിക്കുന്ന പോലീസ് സംഘം നേരത്തെ കര്‍ണാടക-തമിഴ്‌നാട് പോലീസിന് വിദ്യാര്‍ഥിനിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറിയിരുന്നു. ഈ വിവരങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട് പോലീസിന് സംശയം തോന്നിയത്. അവര്‍ ഉടന്‍ കേരളാ പോലീസിനെ അറിയിക്കുകയായിരുന്നു.

ജസ്‌നയ്ക്ക് മൂക്കുത്തിയില്ല

ജസ്‌നയ്ക്ക് മൂക്കുത്തിയില്ല

മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പിട്ടിട്ടുണ്ട്. ഉയരം ഏകദേശം സാമ്യമാണ്. കത്തിച്ച സ്ഥലത്ത് നിന്ന് ബാഗിന്റെ കമ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ കോയമ്പത്തൂരില്‍ പാക്ക് ചെയ്ത വെള്ളക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ക്ലിപ്പിട്ടതും ഉയരവുമാണ് പോലീസിന് സംശയമുയരാന്‍ കാരണം. എന്നാല്‍ മൃതദേഹത്തിന് മൂക്കുത്തിയുണ്ട്. ജസ്‌നക്ക് മൂക്കുത്തിയുണ്ടായിരുന്നില്ല.

ആദ്യനിഗമനം

ആദ്യനിഗമനം

കേരളാ പോലീസ് സംഘം വെള്ളിയാഴ്ച രാത്രിയാണ് ചെങ്കല്‍പ്പേട്ടിലെത്തിയത്. ചെങ്കല്‍പ്പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹത്തിന്റെ പ്രായം ജസ്‌നയുമായി ഒത്തുചേരുന്നില്ലെന്നാണ് പോലീസിന്റെ ആദ്യനിഗമനം. മൃതദേഹം ഭൂരിഭാഗവും കത്തിയിട്ടുണ്ട്.

ഡിഎന്‍എ പരിശോധന നടത്തിയേക്കും

ഡിഎന്‍എ പരിശോധന നടത്തിയേക്കും

മുഖം തീരെ വ്യക്തമാകുന്നില്ല. വിരലടയാളം പരിശോധിക്കുന്നതിനും സാധിക്കുന്നില്ല. വിരലുകള്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും. പോലീസ് ഇക്കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാമെടുക്കും.

കഴിഞ്ഞ മാര്‍ച്ച് 22ന് സംഭവിച്ചത്

കഴിഞ്ഞ മാര്‍ച്ച് 22ന് സംഭവിച്ചത്

ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്. പിന്നീടാണ് കാണാതായത്.

ജസ്‌നയുടെ യാത്ര ഇങ്ങനെ

ജസ്‌നയുടെ യാത്ര ഇങ്ങനെ

22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. ഓട്ടോ ഡ്രൈവറോടും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

രണ്ടാംവര്‍ഷ കോളജ് വിദ്യാര്‍ഥിനി

രണ്ടാംവര്‍ഷ കോളജ് വിദ്യാര്‍ഥിനി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞിരുന്നു. ആര്‍ക്കും തെറ്റായതോ സംശയകരമായതോ ആയ ഒന്നും ജസ്‌നയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ബെംഗളൂരുവില്‍ നടന്നത്

ബെംഗളൂരുവില്‍ നടന്നത്

സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. ജസ്‌നക്ക് പുരുഷ സുഹൃത്തുക്കളും പ്രണയവുമൊന്നുമില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി. അതിനിടെയാണ് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജസ്‌നയെ കണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

cmsvideo
  ജെസ്‌നയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു | Oneindia Malayalam
  തുമ്പില്ലാതെ പോലീസ്

  തുമ്പില്ലാതെ പോലീസ്

  അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജസ്‌നയുടേത്. അടുത്ത സുഹൃത്തുക്കളും കുറവാണ്. മൊബൈലിലേക്ക് വിളിക്കുന്നവരും അധികമില്ല. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍തന്നെയുണ്ടായിരുന്നു. മറ്റൊന്നും ജെസ്‌ന എടുത്തിട്ടുമില്ല. അടുത്തിടെ സമാനമായ രീതിയില്‍ സമീപ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപ്രത്യക്ഷമാകല്‍ കേസുകളും പോലീസ് പരിശോധിച്ചിരുന്നു. അതിനിടെയാണ് ബെംഗളൂരുവില്‍ കണ്ടെത്തിയ വിവരം ലഭിക്കുന്നത്. ബെംഗളൂരുവിലും മൈസൂരിലും പോലീസ് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

  English summary
  Missing Student Jesna Mariya case: Kancheepuram Dead body may not, Police mull DNA test
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more