കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനം തീര്‍ന്നുപോയി,ജെറ്റ് എയര്‍വേസ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഇന്ധനം തീര്‍ന്നുപോയതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി. 142 യാത്രക്കാരുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേസാണ് തിരുവനന്തപുരത്ത് ലാന്‍ഡിങ് നടത്തിയത്. എന്നാല്‍, 142 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷനാണ് ലഭിച്ചത്.

ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ടു പേരെ ഇക്കാരണത്താല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നും മോശം കാലാവസ്ഥയെ തുടര്‍ന്നുമാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയാറായത്. അതുകൊണ്ടു തന്നെ വന്‍ ദുരന്തം ഒഴിവായെന്നും പറയാം.

jet-airways

എന്നാല്‍, മറ്റുവഴികള്‍ തേടാതെ പെട്ടെന്ന് ലാന്‍ഡിങ് നടത്തിയ നടപടിയാണ് സസ്‌പെന്‍ഷന് ഇടയാക്കിയത്. കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാലാണ് പൈലറ്റ് വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴും കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനം എന്തെന്നറിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.

തുടര്‍ന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നത്. എന്നാല്‍ പൈലറ്റ് നിര്‍ദ്ദേശം പാലിക്കാതെ തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം.

English summary
In an incident that will send shivers down the spine of all air passengers, a Jet Airways flight from Doha to Kochi made an emergency landing at Thiruvanathapuram with almost empty fuel tanks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X