അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ ഇപ്പോഴും ദുരൂഹതകള്‍ ഒരുപാട് അവശേഷിക്കുന്നുണ്ട്. പോലീസ് ഒന്നം പ്രതിയാക്കിയ അമീറുള്‍ ഇസ്ലാം തന്നെ ആണോ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് എന്ന കാര്യത്തില്‍ പലരും സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആയ അഡ്വ ബിഎ ആളൂര്‍ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

കേസിന്റെ തുടക്കത്തില്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു അനാറുള്‍ ഇസ്ലാം എന്നത്. അനാറുള്‍ ഇസ്ലാമിനെ തേടി പോലീസ് അസമിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേട്ട കഥയായിരുന്നു ഞെട്ടിപ്പിച്ചത്. അനാറുള്‍ ഇസ്ലാം എന്നത് വെറും ഒരു കെട്ടുകഥയാണ് എന്നായിരുന്നു പോലീസിന്റെ വെളിപ്പെടുത്തല്‍.

മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

എന്നാല്‍ അനാറുള്‍ ഇസ്ലാം ഒരു കെട്ടുകഥയല്ലെന്നാണ് ആളൂര്‍ പറയുന്നത്. അനാറുള്‍ ഇസ്ലാം ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നത്രെ... 

അനാറുള്‍ ഇസ്ലാം

അനാറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് എന്ന രീതിയില്‍ ആയിരുന്നു അനാറുള്‍ ഇസ്ലാമിന്റെ പേര് ആദ്യമായി ഉയര്‍ന്നുവരുന്നത്. അന്ന് പോലീസ് തന്നെ ആയിരുന്നു ഈ പേര് പറഞ്ഞതും. അനാറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്തിരുന്നു എന്നും പിന്നീട് വിട്ടയക്കപ്പെട്ട ഇയാള്‍ അസാമിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പോലീസ് പിന്നീട് അനാറുള്‍ ഇസ്ലാമിനെ തേടി അസമിലേക്ക് പോവുകയും ചെയ്തു.

ജിഷയെ കൊന്നത് അനാറോ?

ജിഷയെ കൊന്നത് അനാറോ?

ജിഷയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കല്ല എന്ന രീതിയിലും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ തന്നെ പറഞ്ഞതായും പിന്നീട് വാര്‍ത്തകള്‍ വന്നു. അമീറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമും ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചിരുന്നു. പക്ഷേ അതൊന്നും പിന്നീട് നിലനിന്നില്ല.

പോലീസിന്റെ കെട്ടുകഥ

പോലീസിന്റെ കെട്ടുകഥ

അനാറുള്‍ ഇസ്ലാം എന്ന ഒരാള്‍ ഉണ്ട് എന്ന് ആദ്യം പറഞ്ഞ പോലീസ് തന്നെ പിന്നീട് മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്. അനാറുള്ളിനെ തേടി അസമിലേക്ക് പോയ കേരള പോലീസ് നിലപാട് മാറ്റി. അനാറുള്‍ എന്നത് വെറും കെട്ടുകഥയാണെന്ന് വരെ പറഞ്ഞു. എന്നാല്‍ അസമിലെത്തിയ പോലീസ് സംഘത്തിന് അനാറുള്‍ ഇസ്ലാമിന്റെ ഫോട്ടോ കിട്ടിയിരുന്നതായും അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അനാറുള്‍ ഇസ്ലാം കൊല്ലപ്പെട്ടു?

അനാറുള്‍ ഇസ്ലാം കൊല്ലപ്പെട്ടു?

അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആയ ബിഎ ആളൂര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആണ്. അനാറുള്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്നാണ് ആരോപണം . ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ ചോദ്യം ചെയ്യലില്‍ ആണ് അനാറുള്‍ ഇസ്ലാം കൊല്ലപ്പെട്ടത് എന്നാണ് ആളൂര്‍ ആരോപിക്കുന്നത് .

കുറുപ്പംപടിയിലെ അജ്ഞാത മൃതദേഹം

കുറുപ്പംപടിയിലെ അജ്ഞാത മൃതദേഹം

അക്കാലത്ത് തന്നെയാണ് കുറുപ്പംപടിയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് അനാറുള്‍ ഇസ്ലാമിന്റേതാണ് എന്നാണ് അഡ്വ ആളൂര്‍ ആരോപിക്കുന്നത്. പോലീസ് തന്നെ സൃഷ്ടിച്ചതാണ് ബാക്കിയുള്ള കഥകള്‍ എന്ന രീതിയില്‍ ആണ് ആരോപണം. എന്നാല്‍ ആളൂരിന്റെ ആരോപണം സ്ഥിരീകരിക്കുന്നതിന് ഉതകുന്ന തെളിവുകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല എന്നതും വാസ്തവം ആണ്.

അമീറുള്ളിനെ ഭീഷണിപ്പെടുത്തി?

അമീറുള്ളിനെ ഭീഷണിപ്പെടുത്തി?

അനാറുള്‍ ഇസ്ലാമിന്റെ അനുഭവം ചൂണ്ടിക്കാട്ടി അമീറുള്‍ ഇസ്ലാമിനെ പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും ആളൂര്‍ ഉന്നയിക്കുന്നുണ്ട്. ഈ ഭീഷണിയെ തുടര്‍ന്നാണ് അമീറുള്‍ ഇസ്ലാം കുറ്റം ഏറ്റെടുത്തത് എന്നും ആളൂര്‍ ആരോപിക്കുന്നുണ്ട്. കുറുപ്പംപടിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെ കുറിച്ച് വീണ്ടും അന്വേഷിക്കണം എന്നാണ് ആളൂരിന്റെ ആവശ്യം.

ദുരൂഹതകള്‍ മാറാതെ

ദുരൂഹതകള്‍ മാറാതെ

ജിഷ വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ദുരൂഹതകള്‍ക്ക് ഇപ്പോഴും കുറവില്ല. അമീറുള്‍ ഇസ്ലാം ഒറ്റയ്ക്ക് ചെയ്തതാണോ ആ ക്രൂര കൊലപാതകം എന്നത് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. അതോടൊപ്പം തന്നെയാണ് അനാറുള്‍ ഇസ്ലാമിന്റെ കാര്യത്തില്‍ പോലീസിന്റെ മലക്കംമറിച്ചിലും സംശയത്തിന് വഴിവച്ചിരിക്കുന്നത്.

ഉന്നത ബന്ധങ്ങള്‍?

ഉന്നത ബന്ധങ്ങള്‍?

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ചില ഉന്നതരുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെ കുറിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. ജിഷയുടെ പിതാവ് പാപ്പുവും സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം എവിടേയും എത്തിയതും ഇല്ല. ഡിഎന്‍എ പരിശോധന നടത്തണം എന്ന ആവശ്യവും തള്ളിക്കളഞ്ഞു.

English summary
Jisha Maurder Case: Adv BA Aloor alleges Anarul Islam was a real character and he was killed during police interrogation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്