കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ 'ബോയ് ഫ്രണ്ട്‌സ്'... എല്ലാം കെട്ടുകഥകള്‍ മാത്രം... ഇത് കേട്ടാല്‍ ഞെട്ടലുണ്ടാകണം

Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പലതാണ് പ്രചരിച്ചിരുന്നത്. ജിഷയുടെ 'ബോയ് ഫ്രണ്ട്'സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പലയിടത്തുനിന്നും നുരഞ്ഞ് പൊങ്ങി.

എന്നാല്‍ സത്യം എന്താണ്? ജിഷയ്ക്ക് അത്തരത്തില്‍ പറയാവുന്ന 'ബോയ് ഫ്രണ്ട്‌സ്' ഒന്നും തന്നെയില്ലാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ദിവസം ജിഷ ആണ്‍ സുഹൃത്തിനൊപ്പം പുറത്ത് പോയിരുന്നുവെന്നും ഭക്ഷണവും മദ്യവും കഴിച്ചിരുന്നു എന്നുമൊക്കെ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ജിഷയുടെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത് വെറും 93 കോണ്‍ടാക്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ തന്നെ ജിഷയുടെ ഫോണ്‍ വിളികളും പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണ്.

ബോയ് ഫ്രണ്ട്

ബോയ് ഫ്രണ്ട്

വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നത് പോലെ ജിഷയ്ക്ക് ആണ്‍ സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം ജിഷയുടെ സുഹൃത്തായിരുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ ഇപ്പോള്‍ പോലീസ് തന്നെ അത് നിഷേധിയ്ക്കുന്നു.

വാര്‍ത്ത വന്നത്

വാര്‍ത്ത വന്നത്

പോലീസില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പോലീസ് തന്നെ ഇപ്പോള്‍ നിലപാട് മാറ്റുകയാണോ? എന്തായാലും മാധ്യമങ്ങള്‍ ആ വാര്‍ത്ത തിരുത്തിയിരുന്നു.

സ്വഭാവ ദൂഷ്യം

സ്വഭാവ ദൂഷ്യം

ജിഷയ്ക്ക് മേല്‍ സ്വഭാവ ദൂഷ്യം ആരോപിയ്ക്കാനുള്ള ശ്രമമായിരുന്നോ അത്തരം പ്രചാരണങ്ങള്‍ എന്നും സംശയം ഉയരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം സംശയങ്ങള്‍ ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫോണില്‍

ഫോണില്‍

ജിഷയുടെ ഫോണില്‍ നിന്ന് നാല് യുവാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് അതിനെ കുറിച്ചൊന്നും പറയുന്നില്ല.

ഫോണ്‍ നമ്പറുകള്‍

ഫോണ്‍ നമ്പറുകള്‍

ജിഷയുടെ ഫോണില്‍ ആകെ ഉണ്ടായിരുന്നത് 93 പേരുടെ ഫോണ്‍ നമ്പറുകള്‍ മാത്രമായിരുന്നത്രെ.

 നീണ്ടുനിന്നത്

നീണ്ടുനിന്നത്

മിക്ക ഫോണ്‍ കോളുകളും ഒന്നര മിനിറ്റിന് അപ്പുറത്തേയ്ക്ക് നീണ്ടിരുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

അമീറുള്ളിന്റെ നമ്പര്‍

അമീറുള്ളിന്റെ നമ്പര്‍

ജിഷയുടെ ഫോണില്‍ അമീറുള്‍ ഇസ്ലാമിന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ലത്രെ. അതുപോലെ തന്നെ അമീറുള്‍ ഇസ്ലാമിന്റെ ഫോണില്‍ ജിഷയുടെ നമ്പറും ഉണ്ടായിരുന്നില്ല.

വര്‍ക്കര്‍ ഭായ്

വര്‍ക്കര്‍ ഭായ്

വര്‍ക്കര്‍ ഭായ് എന്ന പേരില്‍ ചില നമ്പറുകള്‍ ജിഷയുടെ ഫോണില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇതിലും അമീറുള്‍ ഇസ്ലാം ഉണ്ടായിരുന്നില്ല.

കഥകള്‍ വന്നത്

കഥകള്‍ വന്നത്

എന്നാല്‍ പോലീസില്‍ നിന്ന് കിട്ടിയ വിവരം എന്ന രീതിയില്‍ പ്രചരിച്ചിരുന്നത് ഇതൊന്നും ആയിരുന്നില്ല. ഇപ്പോഴും പോലീസ് ഔദ്യോഗികമായി പുറത്ത് വിടുന്ന വിവരങ്ങളല്ല ഇതൊന്നും.

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാമിനെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകളിലും എത്രത്തോളും വിശ്വാസ്യതയുണ്ടെന്ന് ഇനി ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു.

ഔദ്യോഗികമാകാന്‍

ഔദ്യോഗികമാകാന്‍

പോലീസ് ഔദ്യോഗികമായി എന്തെങ്കിലും വിവരം പുറത്ത് വിട്ടാല്‍ മാത്രമേ എന്താണ് സത്യം എന്ന് പറയാന്‍ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

English summary
Jisha Murder case: Jisha had no boy friends, Ameerul Islam was not her boyfriend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X