കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ 'കൊലക്കത്തി' കണ്ടെത്തി... പണ്ട് കണ്ടെത്തിയ കത്തി തന്നെ?

Google Oneindia Malayalam News

കൊച്ചി: ജിഷയെ കൊല്ലാന്‍ അമീറുള്‍ ഇസ്ലാം ഉപയോഗിച്ച കത്തി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഈ കത്തി കണ്ടെത്താനാകാതിരുന്നത് പോലീസിന് വലിയ തലവേദന ആയിരുന്നു.

അമീറുള്‍ കത്തിയുമായി അസമിലേയ്ക്ക് പോയി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ജിഷയുടെ വീടിന് സമീപത്ത് നിന്ന് ഒരു കത്തി കിട്ടിയിരുന്നെങ്കിലും അത് കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്നായിരുന്നു പോലീസ് നിഗമനം.

എന്നാല്‍ ആ നിഗമനം തെറ്റാണെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ആ കത്തി ഉപയോഗിച്ച് തന്നെ ആണ് അമീറുള്‍ കൊല നടത്തിയതെന്ന് പോലീസ് കരുതുന്നു. അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ കാരണങ്ങളും ഉണ്ട്.

ആ കത്തി തന്നെ?

ആ കത്തി തന്നെ?

ജിഷ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീടിന് പിറകില്‍ നിന്ന് ഒരു കത്തി ലഭിച്ചത്. ആദ്യം ആ കത്തി സംബന്ധിച്ച് പോലീസിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.

പ്രാഥമിക പരിശോധന

പ്രാഥമിക പരിശോധന

എന്നാല്‍ ആ കത്തിയല്ല കൊലപാതകത്തിന് ഉപയോഗിച്ചത് എന്നായിരുന്നു പ്രാഥമിക പരിശോധനയില്‍ പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഗതി മാറി മറിയുകയാണ്.

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധനയില്‍ കത്തിയുടെ പിടിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ജിഷയുടെ രക്തം തന്നെ ആണോ?

ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധനക്കായി ആ കത്തി ഇപ്പോള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ഫലം വരെ കാത്തിരിയ്ക്കണം.

പല കത്തികള്‍

പല കത്തികള്‍

അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും പോലീസ് ഒരു കത്തി കണ്ടെത്തിയിരുന്നു. എന്നാല്‍ അതുപയോഗിച്ചല്ല കൊലപാതകം നടത്തിയത് എന്ന് അന്നേ വ്യക്തമായിരുന്നു.

അനാറുള്‍ റഹ്മാന്റെ കത്തി

അനാറുള്‍ റഹ്മാന്റെ കത്തി

സുഹൃത്ത് അനാറുള്‍ റഹ്മാന്റെ കത്തി ഉപയോഗിച്ചാണ് താന്‍ ജിഷയെ കൊലപ്പെടുത്തിയത് എന്നായിരുന്നു അമീറുള്‍ ഇസ്ലാം മൊഴി നല്‍കിയത്. ഈ കത്തി അനാറുള്ളിന്റേത് തന്നെ ആണോ എന്നതും പരിശോധിയ്‌ക്കേണ്ടി വരും.

English summary
Jisha Murder Case: Police identified the knife used for Murder, report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X