ജിഷ കൊലപാതകം; കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു
കൊച്ചി: ജിഷ കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായി ഡിഎന്‍എ ഫലം. ജിഷയുടെ ചുരിദാറില്‍ നിന്നും ലഭിച്ച ഉമിനീര്‍ ഫോറന്‍സി ലാബിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പരിശോധിച്ചത്. അഴ്ചകള്‍ പിന്നിടുമ്പോള്‍ ജിഷയുടെ കൊലയാളി പോലീസിന്റെ പിടിയിലായെന്നും സൂചനയുണ്ട്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരുമായും ഡിഎന്‍എ യോജിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുകയും ബംഗാളില്‍ നിന്നും യഥാര്‍ത്ഥ പ്രതിയെ പിടികൂടിയെന്നുമാണ് സൂചനകള്‍.

പല്ലുകള്‍ക്കിടയുല്‍ വിടവുള്ളയാലാണ് ജിഷയെ കൊന്നതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിക്കും പല്ലുകള്‍ക്കിടയില്‍ വിടവുകളുണ്ട്. രണ്ട് ദിവസത്തിനകം പ്രതിയെ ലോകത്തിനു മുമ്പിലെത്തിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിയെ ഹാജരാക്കി പൊതു സമൂഹത്തിനു മുന്നില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം ജിഷകൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ജിഷയുടെ സഹോദരി ദീപയ്‌ക്കെതിരെ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമയ്ക്കാന്‍ പോലീസ് ശ്രമിക്കുന്നെന്നും ജിഷയുടെ അമ്മായി ആരോപിച്ചു.












Click it and Unblock the Notifications