ജിഷയ്ക്ക് കൊല്ലപ്പെടും മുമ്പ് ലഹരി നല്‍കി; അന്വേഷണം പുതിയ ദിശയിലേക്ക്
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാകുന്ന കണ്ടെത്തെലുകള്‍. കൊല്ലപ്പെടും മുമ്പ് ജിഷയ്ക്ക് ലഹരി നല്‍കിയിരുന്നതായി രാസപരിശോധന ഫലത്തില്‍ കണ്ടെത്തി. കക്കനാട് രാസപരിശോധന ലാബിന്റെ റിപ്പോര്‍ട്ടിലാണ് മരിക്കുന്നതിനു മുമ്പ് ജിഷയ്ക്ക് ലഹരി നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടുള്ളത്.
ജിഷയ്ക്ക് പരിചയമുള്ള ആരോ പാനിയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം കൊല നടത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. കൊല്ലപ്പെട്ട ദിവസം ജിഷ പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

ലഹരി
മരിക്കുന്നതിന് മുമ്പ് ജിഷയ്ക്ക് ലഹരി നല്‍കിയിരുന്നതായി രാസ പരിശോധനാ ഫലം. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാനിധ്യം തിരിച്ചറിഞ്ഞത്.

കൊല നടത്തിയത് രണ്ട് പേര്‍
നിയമ വിദ്യാര്‍ത്ഥി ജിഷക്ക് ലഹരി നല്‍കിയതും കൊല നടത്തിയതും രണ്ട് പേരാകാനുള്ള സാധ്യത പോലീസ് അന്വേഷിക്കുന്നു.

ചേദ്യം ചെയ്തു
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തു. ജിഷയുടെ സഹപാഠികളെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടര്‍ന്നു.

ഡിഎന്‍എ പരിശോധന
സംശയത്തിന്റെ നിഴലിലായ 20 പേരുടെ ഡിഎന്‍എ പരിശോധന നടത്തി.

ഗൗരവം കാണിച്ചില്ല
കഴിഞ്ഞമാസം 28നാണ് ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിന് രണ്ട് ദിവസത്തിനു ശേഷം പട്ടിമറ്റത്ത് കണ്ടതായി പറയപ്പെടുന്ന് രക്തം പുരണ്ട കത്തിയും ജീന്‍സും കസ്റ്റഡിയിലെടുത്തിരുന്നില്ല. പോലീസിനു ലഭിച്ച ഫോണ്‍ കോളുകള്‍ ഗൗരവത്തോടെ എടുത്തില്ല. പിറ്റേ ദിവസം പോലീസ് ചെല്ലുമ്പോഴേക്കും കത്തിയും ജീന്‍സും അടങ്ങിയ കവര്‍ അവിടെ നിന്നും അപ്രത്യക്ഷമായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു.

ബി സന്ധ്യ
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നിയോഗിച്ചിരുന്നു. പുതിയ പരിശോധനാ ഫലങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടാകും.












Click it and Unblock the Notifications