കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകിയെ കിട്ടിയപ്പോള്‍ ആശ്വാസം രായമംഗലംകാര്‍ക്ക്

Google Oneindia Malayalam News

കൊച്ചി: ജിഷയുടെ കൊലപാതകിയെ കിട്ടുന്നതുവരെ രായമംഗലം പഞ്ചായത്തിലെ ജനങ്ങളില്‍ പലരും ഭീതിയിലായിരുന്നു. ആരാണ് ആ കൊലപാതകം നടത്തിയത് എന്നതായിരുന്നില്ല അവരുടെ ഭീതി. ആ കൊലപാതകം സംബന്ധിച്ച അന്വേഷണം അവരില്‍ പലര്‍ക്കും നേരെ നീണ്ടതായിരുന്നു അവരുടെ പ്രശ്‌നം.

ഒട്ടേറെ ചെറുപ്പക്കാരാണ് കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരായത്. അത്ര സുഖകരമായിരുന്നില്ല ആ ചോദ്യം ചെയ്യലുകള്‍ എന്നതായിരുന്നു സത്യം.

Jisha Murder Sketch

പേര് വെളിപ്പെടുത്താത്ത ഒരു യുവാവിന് അനുഭവിയ്‌ക്കേണ്ടി വന്ന പോലീസ് മര്‍ദ്ദനങ്ങളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. കടുത്ത പീഡനങ്ങളാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇയാള്‍ക്ക് സഹിയ്‌ക്കേണ്ടി വന്നത്. സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നാണ് ഇയാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

1,500 ല്‍ അധികം പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. അയ്യായിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ചു.

ഏത് സമയത്തും പോലീസിനാല്‍ വിളിയ്ക്കപ്പെടാവുന്ന അവസ്ഥ. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ചുള്ള ചോദ്യം ചെയ്യല്‍. ഫോണില്‍ പോലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോടെങ്കിലും സംസാരിയ്ക്കാന്‍ ഭയമായിരുന്നു നാട്ടുകാര്‍ക്ക്. പോലീസ് ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്നും ഇവര്‍ ഭയപ്പെട്ടു.

തങ്ങളെ പോലീസ് മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നുണ്ട്. പാതിരാത്രിയില്‍ പോലും പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു.

അമിയൂര്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയതോടെ ഇവര്‍ ആശ്വാസത്തിലാണ്. ഇനി പോലീസിന്റെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടല്ലോ എന്ന ആശ്വാസം.

English summary
The residents of Rayamangalam panchayat, especially youths, can now heave a sigh of relief as the accused in the Perumbavoor murder case was arrested on Thursday. For many of them, it would be the end of the ordeal that lasted for 49 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X