അമീയൂരിനെ കുടുക്കിയത് കൂട്ടുകാരന്... നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ജിഞ്ചല്‍ !!!
പെരുമ്പാവൂര്‍: ജിഷ വധ കേസില്‍ പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് സുഹൃത്ത്. അമിയൂരാണ് കൊലപാതകിയെന്ന് ആദ്യം സംശയിച്ചത് അമിയൂരിന്റെ സുഹൃത്തായ ബംഗാളി സ്വദേശി ജിഞ്ചല്‍ ആണെന്നാണ് പോലീസ് പറയുന്നത്.
നാടിനെ നടുക്കിയ കൊലപാതകത്തിന്റെ അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളിലെത്തിയപ്പോള് അമിയൂരിന്റെ നാടു വിടലും പെരുമാറ്റത്തിലെ അസ്വഭാവികതയും ജിഞ്ചല്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നുവെന്നാണ് വിവരം.

അമിയൂരിനെ തേടി പോലീസ് ആസാമിലെത്തിയപ്പോഴും കാഞ്ചീപുരത്തിന് സമീപത്ത് വച്ച് പിടികൂടുമ്പോഴും ജിഞ്ചല്‍ പോലീസിനൊപ്പമുണ്ടായിരുന്നു. ജിഞ്ചലിനെ കണ്ട് സംസാരിക്കാനെത്തിയ അമിയൂരിനെ പോലീസ് ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു. അമിയൂരിനെ തിരിച്ചറിയാനും നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനും ജിഞ്ചലിന്റെ സഹായം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
കാഞ്ചീപുരത്ത് അമിയൂര്‍ ജോലി ചെയ്യുന്നിടത്ത് അന്വേഷിക്കുന്നതിനും പ്രതിയെ പുറത്തേക്കെത്തിക്കുന്നതിനും ജിഞ്ചല്‍ പോലീസിനെ സഹായിച്ചു. കൊലപാതകവാര്‍ത്ത പുറത്തറിയുന്നതിന് മുമ്പ് തന്നെ അമിയൂര്‍ നാട്ടിലേക്കെന്ന് പറഞ്ഞ് റൂം വിട്ടിരുന്നു. കൊലപാതകം വലിയ വിവാദമായതോടെ നാട്ടിലേക്ക് പോയ അമീര്‍ അന്വേഷണം ആസാമിലെക്കെത്തുമെന്ന് മനസിലാക്കി അവിടം വിടുകയായിരുന്നു.
സ്രീകളോട് വളരെ മോശമായാണ് അമിയൂര്‍ പെരുമാറിയിരുന്നതെന്നാണ് ലോഡ്ജില്‍ കൂടെ താമസിച്ചിരുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികള്‍ പറയുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications