ജിഷ വധം; സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമീപവാലികളായ പുരുഷന്മാരുടെ വിരലടയാളം പോലീസ് ശേഖരിക്കുന്നു. ജിഷയുടെ വീടിനു സമീപമുള്ള കനാലിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
അയല്‍വാസികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ജിഷയുടെ സഹോദരി ദീപയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്. ദീപ പറയുന്ന കാര്യത്തിലും വൈരുദ്ധ്യമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ദീപയുടെയും ജിഷയുടെയും ഫോണില്‍ നിന്ന് കിട്ടിയ ഭായി എന്ന വ്യക്തിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

മാതാവ് രാജേശ്വരിക്കൊപ്പം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദീപയെ തിങ്കളാഴ്ച ഏഴുമണിയോടെയാണ് പോലീസ് വാഹനത്തില്‍ കുറുപ്പുംപടി സിറ്റേഷനിലെത്തിച്ചത്. വ്യക്തമായ പദ്ധതികളോടെ പോലീസ് തയ്യാറാക്കിയ പല ചോദ്യങ്ങളും ദീപയെ കുഴക്കിയതായാണ് വിവരം.
അതിനിടെ മാനസികമായി തകര്‍ന്നിരിക്കുന്ന മാതാവ് രാജേശ്വരിയെ ചോദ്യം ചെയ്യാന്‍ കഴിയുന്ന സാഹചകര്യമല്ലെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെന്നു സംശയിക്കുന്നയാളിലേക്ക് കൂടുതല്‍ തെളിവോടെ എത്തണമെങ്കില്‍ ദീപയെയും രാജേശ്വരിയെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.












Click it and Unblock the Notifications