കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകം; കേന്ദ്രത്തിനും ഇടപെടാമെന്ന് പിജെ കുര്യന്‍

Google Oneindia Malayalam News

ദില്ലി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനും ഇടപെടാമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പറഞ്ഞു. സംഭവത്തെ പാര്‍ലമെന്റ് ഒന്നടങ്കം അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്ന് ബിജെപിയും സിപിഎമ്മും പറഞ്ഞു. ദളിതരെ സഹായിക്കുുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ കഴിഞ്ഞിരുന്നതെന്ന് ജിഷയുടെ വീട് സന്ദര്‍ശിച്ച വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

പാര്‍ലമെന്റിലും

പാര്‍ലമെന്റിലും

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. കേന്ദ്ര സര്‍ക്കാറിനും ഈ വിഷയത്തില്‍ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ ക്യാമറ

പെന്‍ ക്യാമറ

വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ കഴിഞ്ഞഇിരുന്നതെന്ന് ജിഷയുടെ വീട് സന്ദര്‍ശിച്ച വനിത സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതു സമയം ആക്രമണം പ്രതീക്ഷിച്ചിട്ടായിരിക്കാം ഒരു പെണ്‍കുട്ടി എപ്പോഴും വസ്ത്രത്തില്‍ ക്യാമറ കരുതിയിട്ടുണ്ടാകുകയെന്ന് അഡ്വ. ടിബി മിനി പറഞ്ഞു. പുറംപോക്കിലെ താമസക്കാരായതിനാല്‍ സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഈ കുടുംബത്തിനുണ്ടായിരുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വനിത പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

രേഖാ ചിത്രം പുറത്ത്

രേഖാ ചിത്രം പുറത്ത്

ജിഷയുടെ കൊലയാളിയാണെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിന് സാമ്യമുണ്ടെന്നും ഇയാള്‍ പ്രതിയാണെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കസ്റ്റഡിയിലുള്ളവര്‍

കസ്റ്റഡിയിലുള്ളവര്‍

ഏഴുപേരാണ് ഇതുവരെ സംഭവവുമായ് ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്.

ദൃക്‌സാക്ഷികളുടെ മൊഴി

ദൃക്‌സാക്ഷികളുടെ മൊഴി

കൊലപാതകിയെ കണ്ടതായി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് ഒരു പന്തല്‍ നിര്‍മ്മാണ തൊഴിലാളിയും ഒരു സ്ത്രീയുമാണ്. മഞ്ഞ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

അന്വേഷണം പരാജയം

അന്വേഷണം പരാജയം

കേസന്വേഷിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിപിഎം പാര്‍ലമെന്റില്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാറിന് നാണക്കേടാണെന്നും, അവരുടെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും ബിജെപി രാജ്യസഭയില്‍ കുറ്റപ്പെടുത്തി.

English summary
Jisha's murder case discussed in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X