കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തിവേലിനെ ദാ പിടിച്ചു...ദേ പോയി!! ഇടക്കാല ജാമ്യം അനുവദിച്ച് കോടതി..

ഞായറാഴ്ചയാണ് ശക്തിവേല്‍ പിടിയിലായത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലെ മൂന്നാം പ്രതിയായിരുന്ന എന്‍ കെ ശക്തിവേലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോടതിയില്‍ 50,000 രൂപ കെട്ടിവയ്ക്കണമെന്നും കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും ശക്തിവേലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

1

നെഹ്‌റു കോളേജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായിരുന്നു ശക്തിവേല്‍. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ശേഷം രണ്ടു മാസത്തോളം ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച വൈകീട്ടാണ് കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.

2

നേരത്തേ, പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ തന്നെ ഒളിവില്‍ പോവാന്‍ സഹായിച്ചത് കൃഷ്ണ്ദാസാണെന്നു ശക്തിവേല്‍ മൊഴി നല്‍കിയിരുന്നു. താന്‍ ഒളിവില്‍ കഴിയവെ കൃഷ്ണദാസ് ഒരിക്കല്‍ സന്ദര്‍ശനം നടത്തിയെന്നും ശക്തിവേല്‍ പോലീസിനു മൊഴി നല്‍കി.ഒളിവില്‍ കഴിഞ്ഞപ്പോള്‍ കേസില്‍ നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയുള്ള നിയമസഹായം നല്‍കിയതും കൃഷ്ണദാസാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

3

കോയമ്പത്തൂരിലെ അന്നൂരില്‍ നിന്നാണ് ശക്തിവേലിനെ അന്വേഷണസംഘം പിടികൂടിയത്. ഇവിടെയൊരു ഫാം ഹൗസില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ശക്തിവേല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് പോലീസിനെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. മൊബൈല്‍ ടവര്‍ കണ്ടെത്തി പോലീസ് ഇയാളുടെ സങ്കേതം കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായവും കേരള പോലീസിനു ലഭിച്ചു.

English summary
Court gives bail for jishnu case convict shaktivel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X