എന്തുകൊണ്ടാണ് മമ്മൂട്ടി ജെബി ജംഗ്ഷനില്‍ വരാത്തത്? ഒടുവില്‍ അക്കാര്യം തുറന്ന് പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്
മാധ്യമപ്രവര്‍ത്തകനും എം പിയുമായ ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ജെബി ജംഗ്ഷന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരുമായുള്ള അഭിമുഖ പരിപാടിയാണ് ഇത്. കേരളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇതുവരെ മമ്മൂട്ടി ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയിട്ടില്ല. ഇതിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. താനും മമ്മൂട്ടിയും ഏറ്റവും അടുപ്പമുള്ള രണ്ട് പേരാണെന്നും അതിനാലാണ് ജെബി ജംഗ്ഷനില്‍ മമ്മൂട്ടി അതിഥിയായി എത്താതിരിക്കുന്നത് എന്നുമാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'അഭിമുഖം എന്ന് പറയുമ്പോള്‍ നമുക്ക് ജെനുവിനായിട്ട് അറിയാനുള്ള കാര്യങ്ങള്‍ കൂടി ചോദിക്കണമല്ലോ. മമ്മൂക്കയും ഞാനും തമ്മില്‍ അങ്ങനെ മറവും തിരിവും ഒന്നുമില്ലാത്ത ആള്‍ക്കാരാണ്. കൃത്യമായിട്ട് എല്ലാ കാര്യങ്ങളും കണ്‍വെ ചെയ്ത് പോകുന്ന ആള്‍ക്കാരാണ്. അത്ര അടുപ്പത്തിലുള്ള രണ്ട് പേര് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് അഭിമുഖം ചെയ്യുന്നതിന്റെ ഒരു കുഴപ്പം അതിന് അകത്തുണ്ട്.
എല്ലാം അറിയാവുന്ന ഒരാളെ കുറിച്ച് ഞാന്‍ ചോദ്യം ചോദിക്കുമ്പോള്‍ ഒരു ആര്‍ട്ടിഫിഷ്യാലിറ്റി ഉണ്ടായിരിക്കും. മമ്മൂക്കയും ഞാനും രണ്ട് പതിറ്റാണ്ടിലേറെയായി ഒരു സ്ഥാപനത്തിന്റെ ചെയര്‍മാനും എംഡിയുമായിട്ട് ഇരിക്കുകയാണ്. ദൈനംദിനം ബന്ധപ്പെടുന്ന ആള്‍ക്കാരാണ്. മൂപ്പരുടെ മനസിലുള്ളത് എന്നോടും പങ്ക് വെക്കാറുണ്ട്. ഞാന്‍ അങ്ങോട്ടും പങ്ക് വെക്കാറുണ്ട്. അങ്ങനെ പോകുന്ന രണ്ട് വ്യക്തികള്‍ സോഫയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കുന്നത് സെറ്റാകില്ല.
മാത്രമല്ല, ഞാന്‍ ചിലപ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് വരും. ഒരു എംഡിയും ചെയര്‍മാനും തമ്മില്‍ അതോട് കൂടി പിണങ്ങേണ്ടല്ലോ. സുരേഷ് ഗോപിയുമായി നല്ല സൗഹൃദമുള്ള ആളാണ് ഞാന്‍. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പേരില്‍ പരസ്പരം കടിച്ച് കീറണം എന്നൊന്നുമില്ല. ഞാനും സുരേഷ് ഗോപിയും ഒരേ കാലയളവില്‍ രാജ്യസഭയില്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ലമെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. ഞാനും സുരേഷ് ഗോപിയും ശശി തരൂരും സുമലതയുമായിരുന്നു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ഗുരുവായൂരില്‍ വന്നത് ഒരു നടന്റെ മകളുടെ കല്യാണത്തിന് അല്ല. അദ്ദേഹം വന്നത് സുരേഷ് ഗോപി എന്ന ബി ജെ പി നേതാവിന്റെ സുരേഷ് ഗോപി എന്ന തൃശൂരില്‍ നിര്‍ത്താന്‍ പേകുന്ന ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയുടെ മകളുടെ കല്യാണത്തിനാണ്. അതിലൊരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരുപക്ഷെ അദ്ദേഹത്തിന്റെ സാന്നിധ്യം തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് സഹായകരമാകും എന്നതിനാലായിരിക്കും'.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications