കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയജലപാതയുമായി ബന്ധിപ്പിക്കും; വികസനം നാലു ഘട്ടങ്ങളില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാലു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന വഞ്ചിക്കുളം പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ തൃശൂര്‍ നഗരത്തിലെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമാകും. നിര്‍മാണ പ്രവൃത്തികളുടെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ ഇവിടെ സംരക്ഷണഭിത്തികള്‍ കെട്ടും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൊത്തം ആറുകോടിയാണ് ചെലവഴിക്കുന്നത്. ടൂറിസം വകുപ്പ് മൂന്നുകോടി ചെലവിട്ട് ബോട്ട് ഡെക് കെട്ടിടം, കനാലിനോടു ചേര്‍ന്ന് നടപ്പാത, സൈക്കിള്‍ ട്രാക്ക്, ഇരിപ്പിടങ്ങള്‍, സോളാര്‍ വര്‍ക്കുകള്‍, മാലിന്യസംസ്‌കരണ പ്ലാന്റ് എന്നിവയാണ് ആദ്യമായി ഒരുക്കുക.


അമൃത് പദ്ധതിയില്‍ നിന്നു ലഭിക്കുന്ന ഒരുകോടി ചെലവിട്ട് കുട്ടികളുടെ പാര്‍ക്ക്, ഫൗണ്ടന്‍, ബെഞ്ചുകള്‍, പ്രതിമകള്‍, ലാന്‍ഡ് സ്‌കേപ് എന്നിവ സ്ഥാപിക്കും. കോര്‍പറേഷന്‍ രണ്ടുകോടി രൂപയാണ് ഇതിനു നീക്കിവെക്കുക. ദേശീയജലപാതയുമായി വഞ്ചിക്കുളത്തെ ബന്ധിപ്പിക്കും. രാജഭരണകാലത്ത് പ്രധാന ജലപാതയും വ്യാപാരകേന്ദ്രവുമായിരുന്നു വഞ്ചിക്കുളം. ഇതിനെ പ്രധാന ടൂറിസ്റ്റ് ഹബാക്കാനാണ് ശ്രമം. സ്വാഭാവിക ഹരിതാഭയുള്ള ആര്‍ട് മ്യൂസിയമാണ് ആവിഷ്‌കരിക്കുക. പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ മൊത്തം 20 കോടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്.

water

കാന, കുളം എന്നിവ വൃത്തിയാക്കി സംരക്ഷണഭിത്തി നിര്‍മിക്കുന്ന ജോലികളാണ് ആദ്യം നടത്തുന്നത്. മുമ്പ് ഇവിടെ നടത്തിയിരുന്ന നിര്‍മാണ പ്രവൃത്തികളുടെ അനുബന്ധമായാണ് പുതിയ പ്രവൃത്തികളും. അതേസമയം മുമ്പു നടത്തിയ വികസന പ്രവൃത്തികള്‍ തിരിച്ചടിയായി എന്ന വിമര്‍ശനവുമുണ്ട്. ബോട്ടുജെട്ടിയുടെ വീതി കുറഞ്ഞതോടെ ഇവിടെ വികസന സാധ്യത കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം അപാകങ്ങള്‍ തീര്‍ത്ത് പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കാനാണ് കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നത്. രണ്ടാംഘട്ടത്തില്‍ കെ.എല്‍.ഡി.സി കനാല്‍വരെ തുടര്‍പ്രവര്‍ത്തനം നടത്തും. മൂന്നാംഘട്ടത്തില്‍ വടൂക്കര പാലം വരെ പദ്ധതി നീട്ടും. അവസാനഘട്ടത്തില്‍ ചേറ്റുപുഴ, പുല്ലഴി വരെയുള്ള സൗന്ദര്യവല്‍ക്കരണ പദ്ധതി ടൂറിസം വകുപ്പുമായി ചേര്‍ന്ന് വികസിപ്പിക്കും.


ചെറുതും വലുതുമായ ടൂറിസം പദ്ധതികള്‍ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് വഞ്ചികുളത്തെ നേച്ചര്‍ പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ നേച്ചര്‍ പാര്‍ക്കാണ് വഞ്ചികുളത്ത് നിര്‍മിക്കുന്നത്. ചരിത്ര രേഖകളുടെയും കലാസൃഷ്ടികളുടെയും പ്രദര്‍ശനങ്ങള്‍ക്കുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. രാജഭരണ കാലത്ത് നഗര വ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്നു വഞ്ചികുളവും പരിസര പ്രദേശങ്ങളും. പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയുടെ മുഖമുദ്രയായി വഞ്ചികുളം പ്രദേശം മാറും.

സൗരോര്‍ജ്ജ സംവിധാനത്തോടെ ഇവിടം പരിസ്ഥിതി സൗഹൃദമാകും. ചരിത്ര രേഖകളുടെയും കലാസൃഷ്ടികളുടെയും പ്രദര്‍ശനങ്ങള്‍ക്കുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നിലവിലെ പവലിയന്‍ കെട്ടിടം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പുതുക്കി പണിയും. ടിക്കറ്റ് കൗണ്ടര്‍, ലഘു ഭക്ഷണ ശാല എന്നിവ ഉള്‍പ്പെടുത്തി ബോട്ട് ഡെക്ക് കെട്ടിടം വികസിപ്പിക്കും. കുളത്തിന് ചുറ്റുമുള്ള ഭിത്തികളും പടവുകളും നവീകരിച്ച്, ചുറ്റിലും നടപ്പാതയും പൂന്തോട്ടവും നിര്‍മ്മിക്കും. കനാലിന് കുറുകെ സ്റ്റീല്‍ പാലം നിര്‍മിക്കും. മനോഹരമായ ഇരിപ്പിടങ്ങളും സജ്ജീകരിക്കും.

English summary
join with national waterway-development plan in four stages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X