കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി വിഭാഗം എന്തായാലും എല്‍ഡിഎഫിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഔദ്യോഗിക മുന്നണി പ്രവേശനം ഇനി സാങ്കേതികമായ കാര്യം മാത്രമാണ്. എന്നാലും ജോസും ജോസഫും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അടുത്തൊന്നും ഒരു അവസാനമുണ്ടാകുമെന്ന് കരുതാനാവില്ല.

'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കരുത്, എൽഡിഎഫിലേക്ക് പട്ടിപോകും, നോട്ടെണ്ണൽ യന്ത്രമുണ്ട്'- ജോർജ്ജ്'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കരുത്, എൽഡിഎഫിലേക്ക് പട്ടിപോകും, നോട്ടെണ്ണൽ യന്ത്രമുണ്ട്'- ജോർജ്ജ്

സ്വന്തം സഹോദരിയുടെ പേര് പോലും വെട്ടിയ ആളാണ് ജോസ് കെ മാണി എന്ന ആക്ഷേപമാണ് ഇപ്പോള്‍ പിജെ ജോസഫ് ഉന്നയിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചാണ് ജോസഫിന്റെ പരാമര്‍ശം. വിശദാംശങ്ങള്‍ ഇങ്ങനെ...

പാലാ ഉപതിരഞ്ഞെടുപ്പ്

പാലാ ഉപതിരഞ്ഞെടുപ്പ്

കെഎം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചക്കളത്തിപ്പോരിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണം ആയിരുന്നു ആ തിരഞ്ഞെടുപ്പ്. പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും ഉണ്ടായില്ല.

സാലിയെ ജോസ് വെട്ടി

സാലിയെ ജോസ് വെട്ടി

കെഎം മാണിയുടെ മകളും ജോസ് കെ മാണിയുടെ സഹോദരിയും ആയ സാലിയുടെ പേരാണ് താന്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വച്ചത് എന്നാണ് പിജെ ജോസഫ് പറയുന്നത്. എന്നാല്‍ ജോസ് കെ മാണി അധ്യക്ഷയനായ സമിതി സാലിയുടെ പേര് വെട്ടുകയായിരുന്നു എന്നും ജോസഫ് പറയുന്നു.

അറിയാക്കഥകള്‍

അറിയാക്കഥകള്‍

എന്തായാലും പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധികം പ്രചരിച്ചിട്ടില്ലാത്ത ഒരു കഥയാണിത്. തിരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അവതരിച്ചത് ജോസ് ടോം പുലിക്കുന്നേല്‍ ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ചരിത്ര വിജയം നേടുകയും ചെയ്തു.

കൊതുമ്പുവള്ളം

കൊതുമ്പുവള്ളം

ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പുവള്ളം എന്നാണ് ഇപ്പോള്‍ ജോസ് കെ മാണി പക്ഷത്തെ പിജെ ജോസഫ് വിശേഷിപ്പിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മുങ്ങാവുന്ന അവസ്ഥയിലാണ് അവരെന്നും ജോസഫ് പറഞ്ഞു. റോഷി അഗസ്റ്റിന്‍ ജോസിന്റെ കുഴലൂത്തുകാരനാണെന്ന ആക്ഷേപവും ഉന്നയിച്ചു.

സീറ്റ് വിടില്ല

സീറ്റ് വിടില്ല

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് ഇത്തവണ കിട്ടണം എന്നതാണ് പിജെ ജോസഫ് ഉന്നയിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ യുഡിഎഫ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

Recommended Video

cmsvideo
Swapna Suresh and KT Rameez had contact with Dcompany | Oneindia Malayalam
ഒഴുക്ക് തുടരുന്നുവെന്ന്

ഒഴുക്ക് തുടരുന്നുവെന്ന്

കെഎം മാണിയുടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം തങ്ങളാണെന്ന വാദമാണ് ജോസഫ് ഇപ്പോഴും ഉയര്‍ത്തുന്നത്. ജോസ് കെ മാണി പക്ഷത്ത് നിന്ന് നേതാക്കള്‍ തങ്ങളുടെ പക്ഷത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ് എന്നും പിജെ ജോസഫ് പറയുന്നുണ്ട്.

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലുംജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്

കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണികോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

English summary
Jose K Mani denied seat for his sister Sally in Pala By Election, says PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X